
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ?..
അല്ലെങ്കില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടോ?.. എങ്കില്‍ ഇത് നിങ്ങള്‍ക്ക് മാത്രമുള്ള പ്രശ്‌നമല്ല. നിരവധി ആളുകള്‍ ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. മിന്ത്ര, ഫ്ലിപ്കാര്‍ട്ട്, മീശോ എന്നീ പ്ലാറ്റുഫോമുകളുടെ കസ്റ്റമര്‍ കെയര്‍ സെന്ററുളിലേക്ക് നിരവധി കോളുകളാണ് പോകുന്നത്.
പലര്‍ക്കും ഇതിന്റെ കാരണം അറിയില്ല. ഡെലിവറി ലൊക്കേഷനുകളുടെ പ്രശ്മാണ് എന്ന് കരുതി പിന്‍ നമ്പര്‍ മാറ്റി ഓര്‍ഡര്‍ ചെയ്യുന്നവരുമുണ്ട്. മറ്റു ചിലര്‍ക്ക് ഡിലേ ഡെലിവറിയാണ് പ്രശ്‌നം. പറഞ്ഞ തീയതി കഴിഞ്ഞിട്ടും സാധനം ലഭിക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡെലിവെറി വൈകുന്നതിന്റെ കാരണങ്ങള്‍
ഡെലിവെറി വൈകാന്‍ പല കാരണങ്ങളുമുണ്ട്. പ്രത്യേകിച്ച് വലിയ പ്ലാറ്റ്‌ഫോമുകളായ Amazon, Flipkart തുടങ്ങിയവയിലെ സെയില്‍ സീസണുകളില്‍ (ഉദാ: ഉത്സവ ഓഫറുകള്‍, Big Billion Days പോലുള്ള ക്യാമ്പെയ്‌നുകള്‍) ഒരേസമയം വലിയ തോതില്‍ ഓര്‍ഡറുകള്‍ വരുന്നത് പാക്കിംഗ്/ഡിസ്പാച്ച് വൈകാന്‍ കാരണമാകും.
സ്റ്റോക്ക്/വെയര്‍ഹൗസ് പ്രശ്‌നങ്ങള്‍
ഉല്‍പ്പന്നം അടുത്തുള്ള വെയര്‍ഹൗസില്‍ ലഭ്യമല്ലെങ്കില്‍
ഔട്ട് ഓഫ് സ്റ്റോക്ക് ആയാല്‍
ഇന്‍വെന്ററി അപ്‌ഡേറ്റ് വൈകിയാല്‍
ലജിസ്റ്റിക്‌സ് & കൂരിയര്‍ വൈകിപ്പ്
ഗതാഗത പ്രശ്‌നങ്ങള്‍ (ട്രാഫിക്, വാഹന തകരാര്‍)
ദൂരപ്രദേശങ്ങളിലേക്ക് ഡെലിവറി
അഡ്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍
തെറ്റായ അല്ലെങ്കില്‍ അപൂര്‍ണ്ണ വിലാസം
ഫോണ്‍ നമ്പര്‍ ലഭ്യമല്ലാത്തത്
ഡെലിവറി സമയത്ത് ഉപഭോക്താവ് ലഭ്യമല്ലാത്തത്
അവധികള്‍ & പണിമുടക്ക്
ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍
ചില പ്രദേശങ്ങളില്‍ ഡെലിവറി നെറ്റ്‌വർക്ക് ലഭ്യമല്ല. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങള്‍ അല്ലെങ്കില്‍ ദൂരസ്ഥലങ്ങള്‍. വലിയ പ്ലാറ്റ്‌ഫോമുകളായ Amazon, Flipkart മുതലായവയ്ക്കും ചില പിന്‍കോഡുകള്‍ സർവീസ് പരിധിയില്‍ വരണമെന്നില്ല.
തെറ്റായ പിന്‍കോഡ് നല്‍കിയത്
ഓട്ടോമാറ്റിക് ലൊക്കേഷൻ ഡിറ്റക്ഷൻ തെറ്റായത്
അടുത്തുള്ള സർവീസ് ചെയ്യാവുന്ന പിന്‍കോഡ് നല്‍കാത്തത്



