
കോട്ടയം: കോട്ടയം ജില്ലയിലെ ശുദ്ധജല സ്രോതസ്സുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന് കണ്ടെത്തൽ. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. ജില്ലയില്‍ കോട്ടയം, കറുകച്ചാല്‍, പാമ്പാടി, പാല, ഏറ്റുമാനൂര്‍, നീണ്ടൂര്‍, പുതുപ്പള്ളി, പള്ളിക്കത്തോട്, വാഴൂര്‍, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
മണിമലയാര്‍, കൊടൂരാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളിലെ നിര്‍ത്തട പ്രദേശങ്ങളിലെ കിണറുകളില്‍ നടത്തിയ പരിശോധനയില്‍ 60 ശതമാനത്തിലും കക്കൂസ് മാലിന്യങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഇകോളി ബാക്ടീരിയകളെ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ ആറുകളിലേക്ക് നേരിട്ടൊഴുക്കുന്നതായും കക്കൂസ് മാലിന്യങ്ങള്‍ ടാങ്കര്‍ ലോറികളില്‍ എത്തിച്ച് പാടശേഖരങ്ങളിലേക്കും തോട്ടിലേക്കും തള്ളുകയാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കുര്യന്‍ പുന്നന്‍ വേങ്കടത്ത് പറഞ്ഞു.