പട്രോളിംഗിനിടെ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി, കാർ പരിശോധിച്ചപ്പോൾ കണ്ടത് 3000 ഇ-സിഗരറ്റുകൾ ; രണ്ട് പേർ അറസ്റ്റിൽ

Spread the love

കാസർഗോഡ് :  കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകളുമായി രണ്ടുപേർ  കാസർഗോഡ് ടൗണ്‍ പൊലീസിൻ്റെ പിടിയിൽ. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ശരീഫ്, മുഹമ്മദ് ബശീര്‍ എന്നിവരാണ് അറസ്റ്റിലായത്.

റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയര്‍ മാറ്റുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കാറിനകത്ത് പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകള്‍ കണ്ടെത്തിയത്.

മലപ്പുറത്ത് നിന്നാണ് ഇ-സിഗരറ്റുകള്‍ കൊണ്ടുവന്നതെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കി. പ്രത്യേകിച്ചു സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമാക്കിയാണ് ഇ-സിഗരറ്റുകള്‍ വില്‍പന നടത്തുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group