ഒറ്റ ചാർജിൽ 250 കിലോമീറ്റർ അധികം ദൂരം; ഫാസ്റ്റ് ചാർജിംഗ് സൗകര്യത്തോടെയുള്ള ഇ-ബസ്സുകൾ വരുന്നു

Spread the love

കൊച്ചി: എം ഇ-ബസ് സേവാ പദ്ധതിയുടെ കീഴിൽ കോണ്‍വെര്‍ജെന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡില്‍ (സി.ഇ.എസ്.എല്‍) നിന്നും 1,200 ഇലക്‌ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള കരാര്‍ ഇലക്‌ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീന്‍സെല്‍ മൊബിലിറ്റി നേടി.

മദ്ധ്യപ്രദേശിലെ ആറു പ്രധാന നഗരങ്ങളിൽ 472 ഇലക്‌ട്രിക് ബസുകളാണ് വിന്യസിക്കാനിരിക്കുന്നത്. കൂടാതെ, ഗ്രീന്‍സെല്‍ മൊബിലിറ്റിയുടെ 900 ബസുകള്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്.

സീറോ എമിഷന്‍ ഇലക്‌ട്രിക് ബസുകള്‍ വഴി ബഹുജന ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുക എന്ന ദൗത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതികളെന്ന് ഗ്രീൻസെൽ മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ദേവേന്ദ്ര ചൗള വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്ററിലധികം ദൂരം, ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ എനര്‍ജി ഒപ്രിമൈസേഷന്‍, സീറോ ടെയില്‍ പൈപ്പ് എമിഷന്‍, എയര്‍ കണ്ടീഷനിംഗ്, റിയല്‍ടൈം ട്രാക്കിംഗ്, സി.സി.ടി.വി നിരീക്ഷണം എന്നിവയാണ് ഇതിൻറെ പ്രത്യേകത.