
പാലക്കാട്: രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ ചെർപ്പുളശ്ശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തലുകൾ ശരിവെച്ച് യുവതിയുടെ മൊഴി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉമേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.
‘ഏപ്രിൽ 15-ന് വീട്ടിലെത്തിയ ഡിവൈഎസ്പി ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു’ എന്നാണ് അതിക്രമത്തിന് ഇരയായ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുമ്പാകെ മൊഴി നൽകിയത്.
പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനു തോമസിന്റെ 32 പേജുളള ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര ആരോപണമുളളത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് അനാശാസ്യക്കേസില്‍പ്പെട്ട യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
യുവതിയുടെ അമ്മയും രണ്ട് ആൺമക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പിൽ പറഞ്ഞിരുന്നു.



