play-sharp-fill
പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഡിവൈഎസ്പിയുമായി തർക്കം; യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലേ്‌ക്കെറിഞ്ഞ് കൊന്നു; പരിക്കേറ്റ്് മരണാസന്നനായി കൊണ്ടു പോയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്; ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസ്

പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഡിവൈഎസ്പിയുമായി തർക്കം; യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലേ്‌ക്കെറിഞ്ഞ് കൊന്നു; പരിക്കേറ്റ്് മരണാസന്നനായി കൊണ്ടു പോയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്; ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസെടുത്തു. നെയ്യാറ്റിൻകര കാവുവിള സ്വദേശി സനലി(32)നെയാണ് ഡിവൈഎസ്പി ഹരികുമാർ റോഡിലേയ്ക്ക് തൂക്കിയെറിഞ്ഞത്. സംഭവത്തിൽ ഹരികുമാറിനെതിരെ നെയ്യാറ്റിൻകര പൊലീ്‌സ് കൊലക്കേസ് രജിസ്റ്റർ ചെയ്തു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നെയ്യാറ്റിക്കരയിലെ ഒരു വീട്ടിൽ ഡിവൈഎസ്പി പല ദിവസങ്ങളിലും സ്ഥിരമായി സന്ദർശനത്തിനു എത്തുമായിരുന്നു. ഈ വീടിനു മുന്നിൽ മറ്റൊരു വാഹനം പാർക്ക് ചെയ്തിരുന്നു. ഇതേ തുടർന്ന് ഈ വാഹനം മാറ്റണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി പുറത്തിറങ്ങി സനലുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ ഡിവൈഎസ്പി സനലിനെ തൂക്കി റോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു. റോഡിൽ സനൽ തെറിച്ചു വീണത് മറ്റൊരു വാഹനത്തിനു മുന്നിലേയ്ക്കായിരുന്നു.
വാഹനം ഇടിച്ച് സനൽ റോഡിലേയ്ക്ക് വീണതിനു പിന്നാലെ ഡിവൈഎസ്പി അതിവേഗം സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ നെയ്യാറ്റിൻകര പൊലീസ സനലിനെ ജീപ്പിൽ കയറ്റി കൊണ്ടു പോയി. എന്നാൽ, സനലിനെ ആശുപത്രിയിലേയ്ക്കല്ല മറിച്ച് പൊലീസ് സ്റ്റേഷനിലേയ്ക്കാണ് കൊണ്ടു പോയതെന്നായിരുന്നു നാട്ടുകാരുടെ പരാതി. ആദ്യം പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയ ശേഷമാണ് സനിലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സനൽ മരിച്ചിരുന്നു.
നെയ്യാറ്റിൻകര അടുത്തുകൊടങ്ങാവിള കമുകിൻകോട്ടിലെ വീട്ടിൽ ഡിവൈഎസ്പി സ്ഥിരം സന്ദർശനകനാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ ഒരു യുവതി തനിച്ചാണ് താമസിച്ചിരുന്നത്. സ്വകാര്യ വാഹനത്തിൽ മഫ്തിയിലാണ് സ്ഥിരമായി ഡിവൈഎസ്പി എത്തിയിരുന്നത്. അതുകൊണ്ടു തന്നെയാണ് സനലിനു ഡിവൈഎസ്പിയെ തിരിച്ചറിയാൻ സാധിക്കാതെ പോയതും. സംഭവം വിവാദമാകുകയും, പരാതി ഉയരുകയും ചെയ്തതോടെ ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.