video
play-sharp-fill

മൂന്നാറിൽ ഡിവൈഎസ്‌പിയുടെ ഉറക്കംകെടുത്തി വീട്ടുമുറ്റത്ത് പടയപ്പ കറങ്ങി നടന്നത് ഒരു രാത്രി മുഴുവൻ; ചെടികളും ഫലവൃക്ഷങ്ങളും നശിപ്പിച്ചു

മൂന്നാറിൽ ഡിവൈഎസ്‌പിയുടെ ഉറക്കംകെടുത്തി വീട്ടുമുറ്റത്ത് പടയപ്പ കറങ്ങി നടന്നത് ഒരു രാത്രി മുഴുവൻ; ചെടികളും ഫലവൃക്ഷങ്ങളും നശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

മൂന്നാര്‍: ഡിവൈഎസ്‌പിയുടെ ഉറക്കംകെടുത്തി വീട്ടുമുറ്റത്ത് കാട്ടുകൊമ്പൻ ‘പടയപ്പ’ കറങ്ങി നടന്നത് ഒരു രാത്രി മുഴുവനും.

വീട്ടുമുറ്റത്ത് കറങ്ങി നടന്ന കാട്ടാന പ്രദേശത്തെ ചെടികളും പാഷൻ ഫ്രൂട്ടും നശിപ്പിച്ചു. വെള്ളിയാഴ്ച്ച അര്‍ധരാത്രിയാണു പടയപ്പ പെരിയവര റോഡിലെ ഡിവൈഎസ്‌പിയുടെ ബംഗ്ലാവിനു സമീപം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗ്ലാവിന്റെ മുറ്റത്തു നിന്നിരുന്ന ചെടികളും പഴങ്ങളുമാണ് നശിപ്പിച്ചത്.

രാവിലെ അഞ്ചരയ്ക്കു പടയപ്പ ബംഗ്ലാവ് പരിസരത്തു നിന്നു തൊട്ടു താഴെയുള്ള മൂന്നാര്‍ – മറയൂര്‍ റോഡിലേക്കിറങ്ങി. ഒരു മണിക്കൂര്‍ നേരം റോഡിലും പരിസരത്തും അലഞ്ഞ ശേഷമാണു കാട്ടിലേക്ക് മടങ്ങിയത്.

10 ദിവസമായി കന്നിമല, ടോപ്, പെരിയവര മേഖലകളിലാണ് പടയപ്പ മേഞ്ഞു നടക്കുന്നത്.