ഡിവൈ.എസ്.പിമാരായ എസ്.സുരേഷ്‌കുമാറിനും, കെ.സുഭാഷിനും അടക്കം ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ; അന്വേഷണ മികവിന് ജില്ലാ പൊലീസിന് വീണ്ടും അംഗീകാരം

ഡിവൈ.എസ്.പിമാരായ എസ്.സുരേഷ്‌കുമാറിനും, കെ.സുഭാഷിനും അടക്കം ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ; അന്വേഷണ മികവിന് ജില്ലാ പൊലീസിന് വീണ്ടും അംഗീകാരം

ടി.എസ് റെനീഷ്
കോട്ടയം: കുറ്റാന്വേഷണ മികവിന് ജില്ലയിലെ രണ്ട് ഡിവൈ.എസ്.പിമാർ അടക്കം 12 പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, മുൻ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് എന്നിവർ അടക്കമുള്ള പന്ത്രണ്ടു ഉദ്യോഗസ്ഥർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
എ.എസ്.ഐ അജിത്
കുറ്റാന്വേഷണത്തിൽ മികവ് തെളിയിക്കുന്ന ഉദോഗസ്ഥർക്കാണ് സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഓണർ നൽകുന്നത്.
എ.എസ് .ഐ കെ.കെ റെജി 
ചങ്ങനാശേരി മുതൽ ആലുവ വരെ നീണ്ടു നിന്ന എ.ടി.എം കൊള്ളയിലെ പ്രതികളെ ഹരിയാനയിലെ കൊള്ളക്കാരുടെ ഗ്രാമമായ മേവത്തിൽ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്ത കുറ്റാന്വേഷണ മികവിനാണ് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിനും സംഘത്തിനും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
മനോജ് കുമാർ
ചങ്ങനാശ്ശേരി ഡിവൈഎസ്പി പി എസ് സുരേഷ് കുമാറിനെ കൂടാതെ ഗാന്ധിനഗർ സ്‌റ്റേഷനിലെ എസ്. ഐ ടി.എസ് റെനീഷ്, ചിങ്ങവനം പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ കെ.കെ റെജി, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ എസ്.അജിത്,  കോട്ടയം സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫിസർ വി.എസ്  മനോജ്കുമാർ എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ സഞ്ചരിച്ച് മൂന്നു ജില്ലകളിലെ നിരവധി എ.ടി.എമ്മുകൾ തകർത്ത് 35 ലക്ഷം രൂപ പ്രതികൾ കൊള്ളയടിക്കുകയായിരുന്നു. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ എ.ടി.എം കൊള്ളയടിച്ച പ്രതികൾ സംസ്ഥാനത്തു നിന്നും മുങ്ങുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് , ദിവസങ്ങളോളം വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ താമസിച്ചാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. കൊള്ളഗ്രാമത്തിലെ കൊടും കുറ്റവാളികളായ നസീം ഖാൻ,ഹനീഫ് ഖാൻ,പപ്പി സിംഗ് എന്നിവരെ അവരുടെ ഗ്രാമത്തിൽ നിന്നും അതി സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും വരെ വൻ ഭീഷണിയാണ് അന്വേഷണ സംഘം നേരിട്ടത്. ഈ പരിശ്രമത്തിനാണ് ഇപ്പോൾ ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിക്കുന്നത്.
കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബ്ലേഡ് ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഡൽഹിയിൽ നിന്നും അറസ്റ്റു ചെയ്ത അന്വേഷണ മികവിനാണ് വൈക്കം ഡിവൈ.എസ്.പിയായിരുന്നു കെ.സുഭാഷിനും സംഘത്തിനും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി.ഐ ആയിരുന്ന കെ.എസ് ജയൻ, കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ എം.പി മോഹൻദാസ്, തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ കെ.നാസർ, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.സജി, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ സുശീലൻ, മണിമല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിർ കെ.എസ് അഭിലാഷ് എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.