play-sharp-fill
മികച്ച കുറ്റാന്വേഷകനായ ഡിവൈഎസ്പി ബാബു സെബാസ്റ്റ്യൻ വിരമിച്ചു; പാലായിലെ സിസ്റ്റർ അമലയുടെ കൊലപാതകം വിദഗ്ധമായി അന്വേഷിച്ചത് ബാബു സെബാസ്റ്റ്യൻ ; മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം നേടിയ ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നത് കേരളാ പൊലീസിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച്

മികച്ച കുറ്റാന്വേഷകനായ ഡിവൈഎസ്പി ബാബു സെബാസ്റ്റ്യൻ വിരമിച്ചു; പാലായിലെ സിസ്റ്റർ അമലയുടെ കൊലപാതകം വിദഗ്ധമായി അന്വേഷിച്ചത് ബാബു സെബാസ്റ്റ്യൻ ; മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം നേടിയ ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നത് കേരളാ പൊലീസിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച്

കോട്ടയം: മികച്ച കുറ്റാന്വേഷകനും കോട്ടയം ഡിസിആർബി ഡിവൈഎസ്പിയുമായ ബാബു സെബാസ്റ്റ്യൻ സർവ്വീസിൽ നിന്ന് വിരമിച്ചു.

നിരവധി ഗുഡ് സർവ്വീസ് എൻട്രികളും ക്യാഷ് അവാർഡുകളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളും നേടിയ ബാബു സെബാസ്റ്റ്യൻ കേരളം കണ്ട മികച്ച കുറ്റാന്വേഷകരിൽ ഒരാളാണ്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം 1993-ൽ കേരള പോലീസിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു.

1994-ൽ നടന്ന കേരള പോലീസ് കമാൻഡോ സേനയിലെ കഠിന പരിശീലനത്തിന് ശേഷം Best All rounder in Commando Trainee ആയി തെരഞ്ഞെടുക്കപ്പെട്ടു. കേരള പോലീസിൽ 9 വർഷത്തെ സേവനത്തിന് ശേഷം പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിൽ എൽ ഡി ക്ലർക്ക് ആയി നിയമനം ലഭിക്കുകയും 2001 മുതൽ 2003 വരെ മാള കുഴൂർ ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ഠിക്കുകയും, 2003-ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസിൽ നിയമനം ലഭിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബാബു സെബാസ്റ്റ്യൻ ത്യശൂർ കേരളാ പോലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കി. പരിശീലന കാലയളവിൽ മികച്ച Second Best All rounder ആയി തെരഞ്ഞടുക്കുകയുണ്ടായി.

പരിശീലന കാലയളവിന് ശേഷം പ്രൊബേഷൻ കാലയളവ് തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ആയിരുന്നു.
2005 മുതൽ 2012 വർഷം വരെ സബ് ഇൻസ്പെക്ടറായി കോട്ടയം ജില്ലയിലെ തിടനാട്, പാമ്പാടി, മണർകാട് ചിങ്ങവനം, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചു.

2012ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രൊമോഷൻ ലഭിച്ചു. 2012 മുതൽ 2024 വർഷം വരെ കോഴിക്കോട് ക്രൈം ബ്രാഞ്ച്. ഈരാറ്റുപേട്ട, ഇടുക്കി VACB, VACB കോട്ടയം റേഞ്ച്, പാലാ, ഹരിപ്പാട്, കൊരട്ടി, കുമരകം, കളമശ്ശേരി, തിടനാട്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലി ചെയ്തു. തുടർന്ന് ഡിവൈഎസ്പി ആയി പ്രൊമോഷൻ ലഭിച്ചു
കോട്ടയം ഡി.സി.ആർ.ബി യിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഈ കാലയളവിലെ പ്രവർത്തന മികവിന് 75 യോളം Goods Service Entry, 10 Cash അവാർഡ് എന്നിവ ലഭിച്ചിട്ടുള്ളതാണ്. 2015-ൽ പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് നടന്ന സിസ്റ്റർ അമലയുടെ കൊലപാതക കേസിൻ്റെ അന്വേഷണ മികവിനും 2019-ൽ ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് നടന്ന രാജൻ കൊലപാതക കേസിൻ്റെ അന്വേഷണ മികവിനും സംസ്ഥാന പോലീസ് മേധാവിയുടെ കുറ്റാന്വേഷണ മികവിനുള്ള Badge of Honour ലഭിച്ചിട്ടുള്ളതാണ്.

2018ൽ കോട്ടയം റേഞ്ച് വിജിലൻസിലെ പ്രവർത്തന മികവിന് കേരള മുഖ്യമന്ത്രിയുടെ വിജിലൻസ് പൊലിസ് മെഡലും ലഭിച്ചു.

ചാലക്കുടി സ്വദേശിനി
റെജിമോളാണ് ഭാര്യ, മകൻ -ഫിൻസ് ബാബു. കാനഡയിൽ ജോലി ചെയ്യുന്നു. മകൾ എയ്‌ഞ്ചൽ മരിയ ബാബു ഫിലിപ്പിയൻസിൽ മെഡിസിന് പഠിക്കുന്നു.

ബാബു സെബാസ്റ്റ്യൻ കുടുംബസമേതം കോട്ടയം ജില്ലയിലെ ഭരണങ്ങാനത്താണ് താമസിക്കുന്നത്