
സ്വന്തം ലേഖകൻ
കായംകുളം : ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണൻ കേരള പൊലീസിലെ സമർഥരായ ഉദ്യോഗസ്ഥരിലൊരാളായിരുന്നു. പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞിരുന്നെങ്കിലും സധൈര്യം അന്വേഷണവുമായി മുന്നോട്ടു പോവുകയായിരുന്നു ഹരികൃഷ്ണൻ. കുറ്റാന്വേഷണത്തിന്റെ സമഗ്രമേഖലകളിലും അദ്ദേഹം തന്റേതായ നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
പ്രമാദമായ പല കേസുകളിലും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോയി. നിയമം കൃത്യമായി പഠിച്ച അദ്ദേഹം അന്വേഷിച്ച പല കേസുകളും അക്കാദമിക് നിലവാരം പുലർത്തുന്നവയായിരുന്നു.
ചില രാഷ്ട്രീയക്കാരും പ്രമുഖ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് ആക്രമിച്ചെങ്കിലും അടിപതറാതെ മുന്നോട്ടുപോകാൻ ഹരികൃഷ്ണനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ഹരിപ്പാട് രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഹരികൃഷ്ണന്റെ കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങൾ മൂലമുള്ള മാനസിക സമ്മർദ്ദത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറുപ്പിൽ പറയുന്നത്.
രാവിലെയോടെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് വൈകിട്ട് 6 30ന് ഹരിപ്പാട്ടെ വീട്ടിലാണ് സംസ്കാരം. വിടിന്റെ കിഴക്ക് ഭാഗത്ത് സംസ്കരിക്കണമെന്നും ഇന്ന് തന്നെ സംസ്കാരം നടത്തണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഇത് പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടക്കുക