
കൊല്ലം: ഗവർണറുടെ സുരക്ഷയുടെ ഭാഗമായി അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു, ബുഹാരി, അക്ഷയ്, നെസ്ലിം എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
ഗവർണർക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. അകാരണമായാണ് കരുതൽ തടങ്കലിലാക്കിയെന്ന് ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു പ്രതികരിച്ചു.
അതിനിടെ, ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. അഞ്ചൽ വഴി ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുമ്പോഴായിരുന്നു പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഷേധിച്ചാണ് ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിൽ പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചത്. പൊലീസ് സ്റ്റേഷനിൽ പ്രവർത്തരും പൊലീസുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, കരുതൽ തടങ്കലിലാക്കിയവരെ പൊലീസ് വിട്ടയച്ചു.