ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സ്വീകരിച്ചു, അംഗത്വം നൽകി: ഡിവൈഎഫ്ഐ വൈസ് പ്രസിഡന്റിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് നാടുകടത്തി

Spread the love

 

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കമുള്ള സിപിഎം നേതാക്കൾ പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയിൽ നിന്ന് നാടുകടത്തി. ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ശരൺ ചന്ദ്രനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്.

 

ഈ മാസം ഏഴാം തീയതി മുതൽ ഒരു വർഷത്തേക്ക് നാടുകടത്തിക്കൊണ്ടുള ഉത്തരവാണ് ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയത്.

 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ജയിലിൽ നിന്നിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് സിപിഎമ്മിൽ അംഗത്വമെടുത്തത്. ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിലും സ്വയം തിരുത്തി പാർട്ടിയിലേക്ക് വരുന്നതിൽ തെറ്റില്ലെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. സിപിഎമ്മിൽ അംഗത്വമെടുത്ത പ്രതിയെ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാലയിട്ട് സ്വീകരിച്ചത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group