video
play-sharp-fill
നഗരസഭയിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കണം: കോട്ടയം നഗരസഭ അധ്യക്ഷയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉപരോധിക്കുന്നു; സ്ഥലത്ത് പൊലീസ് കാവൽ

നഗരസഭയിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കണം: കോട്ടയം നഗരസഭ അധ്യക്ഷയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉപരോധിക്കുന്നു; സ്ഥലത്ത് പൊലീസ് കാവൽ

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയർപേഴ്‌സണെ ഉപരോധിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. വ്യാഴാഴ്ച രാവിലെ 12 മണിയോടെ ആരംഭിച്ച സമരത്തെ തുടർന്ന് ചെയർപേഴ്‌സൺ മുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ചെയർപേഴ്‌സൺ ഡോ.പി.ആർ സോനയെയാണ് അൻപതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘവും കാവലുണ്ട്.
നഗരസഭയിലെ പദ്ധതി വിഹിതത്തിലെ വീഴ്ചയെ തുടർന്നു രണ്ടു ജീവനക്കാരെ കഴിഞ്ഞ ദിവസം നഗരസഭ അധികൃതർ സസ്‌പെന്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരസഭയിലേയ്ക്കു പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചത്. മാർച്ച് നഗരസഭയുടെ കവാടം കടന്ന് ഉള്ളിൽ പ്രവേശിച്ച ശേഷം, ചെയർപേഴ്‌സണിന്റെ മുറിയുടെ മുന്നിലെത്തി ഉപരോധമായി മാറുകയായിരുന്നു.
പദ്ധതി വിഹിതത്തിൽ വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കല്ല ചെയർപേഴ്‌സണാണ്. വെള്ളപ്പൊക്ക സമയത്ത് നഗരത്തിൽ അരിവിതരണം ചെയ്തില്ല തുടങ്ങിയ പരാതികൾ ഉന്നയിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം.