video
play-sharp-fill

Friday, May 23, 2025
HomeUncategorizedവനിതാ നേതാവിന്റെ പരാതിയ്ക്ക് നേരേ മൗനം പാലിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന സംമ്മേളനത്തിന് ഇന്ന് കൊടിയിറക്കം

വനിതാ നേതാവിന്റെ പരാതിയ്ക്ക് നേരേ മൗനം പാലിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന സംമ്മേളനത്തിന് ഇന്ന് കൊടിയിറക്കം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ പി കെ ശശി എംഎൽഎക്കെതിരായ വനിതാ നേതാവിൻറെ പരാതിക്ക് നേരെ മുഖം തിരിച്ച് സംസ്ഥാന നേതൃത്വം. പൊതുചർച്ചയിൽ വിഷയം ഉന്നയിക്കുന്നത് നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. പീഡന പരാതി ചർച്ച ചെയ്യേണ്ടത് സമ്മേളന വേദിയിലല്ലെന്നായിരുന്നു സംസ്ഥാനസെക്രട്ടറി എം സ്വരാജ് എംഎൽഎയുടെ പ്രതികരണം. പ്രതിനിധികൾ നടത്തിയ പൊതു ചർച്ചയ്ക്ക് സംസ്ഥാന നേതൃത്വം ഇന്ന് മറുപടി നൽകും. എന്നാൽ വിവാദ വിഷയങ്ങളിൽ മറുപടി പറയാതിരിക്കാനാണ് സാധ്യത.

പീഡനപരാതി ഉന്നയിച്ച വനിതാ നേതാവ് പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യേണ്ടതാണെന്ന പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. ഒന്നിലേറ തവണ പ്രതിനിധികൾ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയെങ്കിലും യുവതിയുടെ പരാതി സ്വീകരിച്ച സി.പി.എം. അക്കാര്യത്തിൽ നടപടിയെടുക്കട്ടെയെന്നായിരുന്നു ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൻറെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.എൻ ഷംസീർ എം.എൽ.എ, ചിന്ത ജെറോം എന്നിവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ചർച്ചയിൽ ഉയർന്നത്. കണ്ണൂർ സർവ്വകലാശാലയിലെ ഭാര്യയുടെ നിയമനത്തിലും പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന സർക്കാർ നയത്തിന് വിരുദ്ധമായി കുട്ടിയെ അൺഎയ്ഡഡ് സ്‌കൂളിൽ ചേർത്തതിലും ഷംസീർ പഴികേട്ടു. സഖാക്കൾക്ക് ചേരാത്ത പ്രവർത്തന ശൈലി, പദവികളോട് നീതി പുലർത്താത്ത അഭിപ്രായ പ്രകടനങ്ങൾ തുടങ്ങിയ വിമർശനങ്ങൾ ചിന്ത ജെറോമിനെതിരെ ഉയർന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഇടത് ജനപ്രതിനിധികളുടെ നിലപാട് ലജ്ജിപ്പിക്കുന്നതായിരുന്നെന്നും വിമർശനമുണ്ടായി. സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ചില നേതാക്കൾ സംഘടനാ പ്രവർത്തനം മറന്നെന്നും താഴെത്തട്ടിൽ പ്രവർത്തനം നിർജ്ജീവമായെന്നും വിമർശനമുയർന്നു.

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments