
സ്വന്തം ലേഖകൻ
പാലാ: എഫ്.എസ്.ഇ.ടി.ഒ പാലാ മേഖല സമിതി ഡി.വൈ.എഫ്.ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുമായി സഹകരിച്ച് പാലാ പ്രദേശത്തെ മരുന്ന് ആവശ്യമുള്ള രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ച് നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജിൻസ് ദേവസ്യക്ക് മരുന്ന് കൈമാറി നിർവ്വഹിച്ചു.
എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം വി വി വിമൽ കുമാർ, ഏരിയ സെക്രട്ടറി ജി സന്തോഷ് കുമാർ, കെ കെ പ്രദീപ്, പി എം സുനിൽ കുമാർ, കെഎംസിഎസ്‍യു ജില്ലാ ജോ. സെക്രട്ടറി പി എസ് വിശ്വം, കെജിഒഎ ജില്ലാ സെക്രട്ടേറിയേറ്റംഗം ഡോ. കെ ബിജു, ഡി.വൈ.എഫ്.ഐ പാലാ മേഖല സെക്രട്ടറി രഞ്ജിത് സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group