ഡി.വൈ.എഫ്.ഐ പ്രസി‌ഡന്റ് , ട്രഷറര്‍ തിരഞ്ഞെടുപ്പ്: വസീഫ്, ചിന്താ ജെറോം, അരുണ്‍ ബാബു എന്നിവർ പരി​ഗണനയിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: 40 വയസ് തികഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും, ട്രഷറര്‍ എസ്.കെ സജീഷും ചുമതലകള്‍ ഒഴിഞ്ഞേക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്.

സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാകും തീരുമാനം. ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള ഇ.പി.ജയരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രസിഡന്റായി വസീഫിന്റെ പേര് നിര്‍ദ്ദേശിച്ചതായി അറിയുന്നു. സെക്രട്ടറിയായി വി.കെ സനോജ് തുടര്‍ന്നേക്കും. എ.എ റഹിം അഖിലേന്ത്യാ പ്രസിഡന്റായതിനെ തുടര്‍ന്ന് അടുത്തിടെയാണ് സനോജ് സെക്രട്ടറിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തില്‍ പ്രതിനിധികളായി മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരുണ്ട്. തിരുവനന്തപുരത്തു നിന്നുളള ശ്യാമ എസ്.പ്രഭ, ശ്രീമ, കോട്ടയത്തു നിന്നുള്ള ലയ മരിയ ജെയിംസ് എന്നിവരാണ് പങ്കെടുക്കുന്നത്. ലക്ഷദ്വീപില്‍ നിന്ന് രണ്ട് പ്രതിനിധികളുണ്ട്.

വര്‍ഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ യുവജന ഐക്യം എന്ന വിഷയത്തിലുള്ള സെമിനാര്‍ ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നാളെ സമാപന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.