video
play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്പയിനില്‍ ഉള്‍പ്പെടെ പങ്കെടുത്ത നിധീഷിനെതിരെ പോക്സോയും പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസ്

സ്വന്തം ലേഖകന്‍

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇടതുമുന്നണിയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. കത്വ വിഷയത്തില്‍ ഇടത് സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്ബയിനിലും പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് നിധീഷിനെതിരെ കേസെടുത്തിരിക്കുന്നത്.

Tags :