play-sharp-fill
രാവിലെ ഡിവൈഎഫ്‌ഐ മെമ്പർഷിപ്പ് വിതരണത്തിന് ഇറങ്ങി: ഉച്ചയ്ക്ക് ശേഷം രണ്ടെണ്ണം അടിച്ചു മിനുങ്ങി: പിന്നലെ തല്ലും വഴക്കും ഭീഷണിയും; കാരപ്പുഴയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്ത്

രാവിലെ ഡിവൈഎഫ്‌ഐ മെമ്പർഷിപ്പ് വിതരണത്തിന് ഇറങ്ങി: ഉച്ചയ്ക്ക് ശേഷം രണ്ടെണ്ണം അടിച്ചു മിനുങ്ങി: പിന്നലെ തല്ലും വഴക്കും ഭീഷണിയും; കാരപ്പുഴയിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്ത്

സ്വന്തം ലേഖകൻ

കോട്ടയം: രാവിലെ പാർട്ടി പ്രവർത്തകർക്കൊപ്പം മെമ്പർഷിപ്പ് വിതരണത്തിന് ഇറങ്ങിയ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി വൈകിട്ട് അടിച്ചു ഫിറ്റായി നാലുകാലിൽ അടിയും പിടിയുമായി രംഗത്ത്. മദ്യലഹരിയിൽ അടിച്ചു ഫിറ്റായി എത്തിയ കാരാപ്പുഴ ഭാഗത്തെ ഡിവൈഎഫഐ യൂണിറ്റ് സെക്രട്ടറിയാണ് കഥയിലെ ആദ്യ ഭാഗത്ത് നായകനും, രണ്ടാം ഭാഗത്ത് വില്ലനുമായി മാറിയത്. മദ്യലഹരിയിൽ നാട്ടുകാരോട് ബൈക്ക് ആവശ്യപ്പെട്ട് യൂണിറ്റ് സെക്രട്ടറി, ബൈക്ക് നൽകാതിരുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ ഇയാളെ കൈ വച്ചത്.


ഞായറാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച ഡിവൈഎഫ്‌ഐയുടെ മെമ്പർഷിപ്പ് ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാവിലെ മുതൽ തന്നെ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയതിരുന്നു. തുടർന്ന് പ്രദേശത്തെ നൂറുകണക്കിന് യുവാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകരായി ചേർക്കുകയും, മെമ്പർഷിപ്പ് ഫീസ് വാങ്ങുകയും ചെയ്തിരുന്നു. മെമ്പർഷിപ്പ് ഫീസ് കയ്യിൽ വച്ചിരുന്നത് യൂണിറ്റ് സെക്രട്ടറി തന്നെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വൈകുന്നേരമായതോടെയാണ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മദ്യലഹരിയിൽ ജംഗ്ഷനിൽ എത്തിയത്. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ നാലുകാലിലാണ് എത്തിയത്. തുടർന്ന് വഴിയിൽ നിന്ന യാത്രക്കാരോട് ബൈക്ക് ആവശ്യപ്പെട്ടു. എന്നാൽ, മദ്യലഹരിയിൽ കാലുറയ്ക്കാതെ എത്തിയ ഡിവൈഎഫ്‌ഐ നേതാവിന് ബൈക്ക് നൽകാൻ ആരും തയ്യാറായില്ല. ഇതോടെയാണ് ഇയാൾ ഞാൻ ഡിവൈഎഫ്‌ഐ നേതാവാണെന്നും, എന്നെ അറിയില്ലെന്നുമുള്ള രീതിയിൽ ഭീഷണി മുഴക്കിയത്.

തുടർന്ന് ബൈക്ക് നൽകാത്ത യാത്രക്കാർക്കു നേരെ ശകാരവർഷവും ആക്രമണവും നടത്തി. യുവാക്കൾ ഇടപെട്ട് ഇയാളെ പിൻതിരിപ്പിക്കുവാർ ശ്രമംനടത്തിയെങ്കിലും ഇയാൾ തയ്യാറായില്ല. ഇതോടെ നാട്ടുകാർ ഡിവൈഎഫഐ നേതാവിനെ കൈവയക്കുകയായിരുന്നു. കാരാപ്പുഴ ഭാഗത്തെ യൂണിറ്റ് സെക്രട്ടറി മദ്യലഹരിയിൽ എത്തിയതിനെതിരെ രംഗത്ത് എത്തിയവരിലും, ഇയാളെ മർദിച്ചവരിലും ഡിവൈഎഫ്‌ഐ പ്രവർത്തകരും അണികളും ഉണ്ടായിരുന്നു.