play-sharp-fill
എനിക്ക് തോന്നുന്ന വിലയ്ക്കു ഞാൻ മാസ്‌ക് വിൽക്കും..! ആരോഗ്യ വകുപ്പിനെയും സർക്കാരിനെയും വെല്ലുവിളിച്ച് നാഗമ്പടത്തെയും പനമ്പാലത്തെയും മെഡിക്കൽ സ്റ്റോർ ജീവനക്കാരും കഞ്ഞിക്കുഴിയിലെ പ്രീയ സ്റ്റോഴ്സും; ശാസ്ത്രി റോഡിലെ സ്റ്റാൻഡേർഡ് സർജിക്കൽസ് കൊള്ളയടിക്കുന്നത് നാട്ടുകാരെ മുഴുവൻ; വില നിരക്കു കുറയ്ക്കാൻ താക്കീതുമായി ഡിവൈഎഫ്‌ഐ

എനിക്ക് തോന്നുന്ന വിലയ്ക്കു ഞാൻ മാസ്‌ക് വിൽക്കും..! ആരോഗ്യ വകുപ്പിനെയും സർക്കാരിനെയും വെല്ലുവിളിച്ച് നാഗമ്പടത്തെയും പനമ്പാലത്തെയും മെഡിക്കൽ സ്റ്റോർ ജീവനക്കാരും കഞ്ഞിക്കുഴിയിലെ പ്രീയ സ്റ്റോഴ്സും; ശാസ്ത്രി റോഡിലെ സ്റ്റാൻഡേർഡ് സർജിക്കൽസ് കൊള്ളയടിക്കുന്നത് നാട്ടുകാരെ മുഴുവൻ; വില നിരക്കു കുറയ്ക്കാൻ താക്കീതുമായി ഡിവൈഎഫ്‌ഐ

തേർഡ് ഐ ബ്യൂറോ

കോട്ടയം: എനിക്കു തോന്നുന്ന വിലയ്ക്കു ഞാൻ മാസ്‌ക് വിൽക്കും, നിങ്ങളാരാണ് ചോദിക്കാൻ..! നാഗമ്പടത്തെയും പനമ്പാലത്തെയും മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാരുടെയും കഞ്ഞിക്കുഴി പ്രിയാ സ്റ്റോഴ്സ് ഉടമയുടേയും ധാർഷ്ട്യവും ധിക്കാരവുമാണ് കൊറോണ വൈറസ് ബാധയെ തുടർന്നു പുറത്തു വന്നിരിക്കുന്നത്. നാഗമ്പടത്തെ ജീവൻ മെഡിക്കൽസും, ആർപ്പൂക്കര പനമ്പാലത്തെ കൊച്ചുവീട്ടിൽ മെഡിക്കൽസും, കഞ്ഞിക്കുഴിയിലെ പ്രിയാ സ്റ്റോഴ്സുമാണ് മാസ്കിന് അമിത വില ഈടാക്കിയിരിക്കുന്നത്. തങ്ങൾക്ക് ശാസ്ത്രി റോഡിലെ സ്റ്റാൻഡേർഡ് സർജിക്കൽസിൽ നിന്നും കൂടിയ വിലയ്ക്കാണ് ഈ വസ്തുക്കൾ ലഭിക്കുന്നതെന്നാണ് ഇവർ നൽകുന്ന മറുപടി.


അമിത വില ഈടാക്കിയ പനമ്പാലത്തെ കൊച്ചുവീട്ടിൽ മെഡിക്കൽസിനു മുന്നിൽ ആർപ്പൂക്കരയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തുടർന്നു ഡിവൈഎഫ്‌ഐഐ പ്രവർത്തകർ കട ഉടമയെ താക്കീതും ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ബി.ജെ ലിജീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ സ്‌റ്റോറിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നാഗമ്പടം ബസ് സ്റ്റാൻഡിലെ ജീവൻ മെഡിക്കൽസിൽ 25 രൂപയാണ് മാസ്‌കിനു കഴിഞ്ഞ ദിവസം ഈടാക്കിയത്. മാസ്‌കിന്റെ അമിത വിലയെപ്പറ്റി ചോദ്യം ചെയ്തപ്പോൾ നീയാരാണ് ഇത് ചോദിക്കാനെന്ന മറുപടിയിലാണ് ലഭിച്ചത്. തുടർന്ന് സാധനം വാങ്ങിയ ആൾ ജില്ലാ മെഡിക്കൽ ഓഫിസർക്ക് ബിൽ സഹിതം പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, ശാസ്ത്രി റോഡിലെ സ്റ്റാൻഡേർഡ് സർജിക്കൽസിൽ നിന്നാണ് ഇവിടങ്ങളിൽ എല്ലാം മാസ്‌കുകൾ വിതരണം ചെയ്യുന്നത്. സ്റ്റാൻഡേർഡ് സർജിക്കൽസിനെതിരെ വ്യാപകമായ പരാതിയും ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മൊത്ത വിതരണ കേന്ദ്രങ്ങളിലും മെഡിക്കൽ സ്‌റ്റോറുകളിലും പരിശോധന ശക്തമാക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദേശം.

ഇതിനിടെ കിട്ടിയ അവസരം മുതലാക്കി നഗരത്തിൽ മുപ്പത് രൂപയ്ക്ക് മാസ്ക് വിൽ‌പന നടത്തിയ ടി ബി റോഡിൽ അനുപമ തീയറ്ററിന് എതിർവശത്തുള്ള കൈരളി മെഡിക്കൽ സ്റ്റോറിനെ കുറിച്ച്  തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം വാർത്ത പുറത്തു വിട്ടിരുന്നു