ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു ; പിന്നിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് ആരോപണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍ ചില വാക്കേറ്റമുണ്ടായിരുന്നു. അതിനു ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജീഷിന്റെ മൊഴിയെടുത്ത ശേഷം മാത്രമാണ് കേസ് റജിസ്റ്റര്‍ ചെയ്യുക.