video
play-sharp-fill

മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം

മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം

Spread the love

സ്വന്തം ലേഖകൻ

മാവേലിക്കര: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം. മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്.

വ്യാഴം രാത്രി 8.30ന് വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപം കല്ലും ആയുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയും പറഞ്ഞു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.