രാത്രിയിൽ ടോറസ് ലോറി കെട്ടിവലിച്ചു നിരത്തിലിറങ്ങി യുവാക്കൾ ; പെട്രോൾ ഡീസൽ വിലവർദ്ധനയ്ക്കെതിരെ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൂരോപ്പട: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യെത്യസ്ത സമരവുമായി ഡിവൈഎഫ്ഐ. ദിനം പ്രതി ഉയരുന്ന വില വർദ്ധനവിൽ പ്രതിഷേധിച്ച് ടോറസ് ലോറി കെട്ടിവലിച്ചാണ് ഡിവൈഎഫ്ഐ സമരം സംഘടിപ്പിച്ചത്.

കൂരോപ്പട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പട കവലയിൽ നടന്ന പ്രതിഷേധത്തിൽ വലിയ പങ്കാളിതമാണ് ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പുറമെ നാട്ടുകാരും പ്രതിഷേധത്തിൽ അണിനിരന്നു.കൂരോപ്പട കവലയിൽ ചേർന്ന പ്രതിഷേധ യോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം സിഎം വർക്കി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖലാ പ്രസിഡന്റ് വി അജയ്‌നാഥ്‌ അധ്യക്ഷനായി.സിപിഐഎം ലോക്കൽ സെക്രട്ടറി ഇ എസ് വിനോദ് , മേഖലാ സെക്രട്ടറി ഗോകുൽ ജി നാഥ്‌ എന്നിവർ സംസാരിച്ചു.