സ്വാതന്ത്ര്യ ദിനം : ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻ സ്ട്രീറ്റ് പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു ; സിപിഐഎം ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം :ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻ സ്ട്രീറ്റ് (fight in street) പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണം മുണ്ടക്കയം നായനാർ ഭവനിൽ നടന്നു.

ഉദ്ഘാടനം സിപിഐഎം ഏരിയ സെക്രട്ടറി  കെ രാജേഷ് നിർവഹിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് റിനോഷ് രാജേഷ് അധ്യക്ഷനായ യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ ഷെമീം അഹമ്മദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. വി അനിൽകുമാർ,വി.എൻ രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ബ്ലോക്ക്‌ സെക്രട്ടറി അയൂബ് ഖാൻ, പി ആർ അനുപമ,എം ജി രാജു,പി കെ പ്രദീപ്, രജീന്ദ്ര കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.വി അനിൽകുമാർ ചെയർമാനായും,റിനോഷ് രാജേഷ് കൺവീനർ ആയും, പി ആർ അനുപമ ട്രഷററായും 101 അംഗ സംഘാടകസമിതി രൂപീകരിച്ചു