video
play-sharp-fill

ലഹരി മാഫിയയുമായി ബന്ധം: തലസ്ഥാനത്തെ ഡിവൈഎഫ്.ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു; സ്വർണ്ണക്കടത്തിൽ കണ്ണൂരിലെ നടപടിയ്ക്കു പിന്നാലെ ഡിവൈ.എഫ്.ഐയിലെ മാഫിയ ബന്ധം വീണ്ടും വിവാദത്തിൽ

ലഹരി മാഫിയയുമായി ബന്ധം: തലസ്ഥാനത്തെ ഡിവൈഎഫ്.ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു; സ്വർണ്ണക്കടത്തിൽ കണ്ണൂരിലെ നടപടിയ്ക്കു പിന്നാലെ ഡിവൈ.എഫ്.ഐയിലെ മാഫിയ ബന്ധം വീണ്ടും വിവാദത്തിൽ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ അർജുൻ ആയങ്കി നേതൃത്വം നൽകന്ന സ്വർണ്ണക്കടത്ത് സംഘവുമായി അടുത്ത ബന്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിലായ ഡിവൈഎഫ്‌ഐയെ പ്രതിസന്ധിയിലാക്കി മറ്റൊരു മാഫിയ ബന്ധം കൂടി.

ലഹരിമാഫിയയുമായി അടുത്ത ബന്ധം ഉണ്ടെന്നു കണ്ടെത്തിയ ഒരു മേഖലാ കമ്മിറ്റി തന്നെ ഡിവൈ.എഫ്.ഐ ഇപ്പോൾ പിരിച്ചു വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് പിരിച്ചുവിട്ടത്. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ജില്ലാ കമ്മിറ്റി ശുപാർശ ഡിവൈഎഫ്ഐ സംസ്ഥാന സെന്റർ അംഗീകരിക്കുകയായിരുന്നു.

കരിപ്പൂർ സ്വർണക്കടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മേലുള്ള ആരോപണം സംഘടനക്ക് നാണക്കേടായിരിക്കെയാണ് തിരുവനന്തപുരത്ത ലഹരിബന്ധത്തിന്റെ പേരിൽ നടപടി.