
ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു ; മൂന്ന് മരണം ; 59 പേർക്ക് പരിക്ക് ; കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ
മുംബൈ∙ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ പരസ്യബോർഡ് വീണ് മൂന്നുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് പരസ്യബോർഡ് വീണത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
Third Eye News Live
0