പൊടി അടിച്ച് തുമ്മി മടുത്തോ?പൊടി നിറയാന്‍ കാത്തിരിക്കേണ്ട; ഫാന്‍ വൃത്തിയാക്കി നോക്കൂ

Spread the love

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമ്പോഴും മറന്നുപോകുന്നൊരു കാര്യം ഫാനിന്റേതാണ്. പൊടിനിറഞ്ഞ് നിറംമാറുമ്പോഴായിരിക്കും ഇതൊന്ന് വൃത്തിയാക്കണമല്ലോ എന്ന് ചിന്തിക്കുക. ഇനി അതിന് കാത്തിരിക്കേണ്ട, ഫാന്‍ വൃത്തിയാക്കുന്ന കാര്യം ഗൗരവത്തോടെ കാണണം.

video
play-sharp-fill

ഇങ്ങനെ വൃത്തിയാക്കാം

ഫാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ വൃത്തിയാക്കാന്‍ ശ്രമിക്കരുത്.
ഗോവണി ഉപയോഗിച്ചോ സുരക്ഷിതമായ ഉയരത്തില്‍ കയറിനിന്നോ വേണം സീലിങ് ഫാന്‍ വൃത്തിയാക്കാന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിയാക്കുന്നതിന് മുന്‍പ് മാസ്‌ക് ഉപയോഗിച്ച് മുഖംനന്നായി മൂടാം. ഫാനില്‍ നിന്നുള്ള പൊടികള്‍ കണ്ണില്‍ വീഴാന്‍ സാധ്യതയുണ്ട്‌.

മാത്രമല്ല അലര്‍ജിയുള്ളവര്‍ക്കു ഈ പൊടി പ്രയാസം സൃഷ്ടിച്ചേക്കാം.
ഒരു പഴയതലയിണ കവര്‍ എടുത്ത് അതിനുള്ളിലേക്ക് ഫാനിന്റെ ഒരുലീഫ് കടത്താം. പതിയെ പൊടിതുടയ്ക്കാം.

ഇങ്ങനെ ചെയ്യുമ്പോള്‍ പൊടിയെല്ലാം കൃത്യമായി കവറിനകത്തേക്കുതന്നെ വീഴും. ഇങ്ങനെ എല്ലാ ലീഫുകളും വൃത്തിയാക്കാം. തുടര്‍ന്ന് വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് ഒന്നുകൂടി തുടച്ചെടുക്കാം.

വൃത്തിയാക്കുമ്പോള്‍ ഫാനിന്റെ മോട്ടോറിലേക്ക് നനവ് പടരാതിരിക്കാന്‍ ശ്രദ്ധിക്കണം.
ടേബിള്‍ഫാന്‍ വൃത്തിയാക്കാന്‍ ആദ്യം അതിന്റെ ഗ്രില്‍ അഴിച്ചെടുക്കണം.

തുടര്‍ന്ന് അത് സോപ്പുലായനിയില്‍ മുക്കിവെച്ച് കഴുകി വൃത്തിയാക്കാം. തുടര്‍ന്ന് ഫാനിന്റെ ബ്ലേഡുകള്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് നന്നായി വൃത്തിയാക്കാം.