play-sharp-fill
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കിട്ടിയത് 284 വണ്ടിച്ചെക്കുകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി കിട്ടിയത് 284 വണ്ടിച്ചെക്കുകൾ


സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി 284 വണ്ടിച്ചെക്കുകൾ ലഭിച്ചെന്ന് വിവരാവകാശരേഖ. വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി.ബിനു നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. പ്രളയദുരിതാശ്വാസനിധിയിലേക്ക് ആകെ 27919 ചെക്കുകളാണ് ലഭിച്ചത്. ഇതിൽ 430 എണ്ണം വിവിധ കാരണങ്ങളാൽ മടങ്ങിയിരുന്നു. മടങ്ങിയ ചെക്കുകളിൽ 184 എണ്ണത്തിൽ നിന്ന് പിന്നീട് തുക ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 284 ചെക്കുകളിൽ നിന്നുള്ള പണം ലഭ്യമാക്കാൻ നടപടി ആരംഭിച്ചതായും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങിയ ചെക്കുകളുടെ ഉടമകൾക്ക് തിരികെ നൽകി പണമീടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കാരണത്താൽ ഇവയുടെ ഉടമകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അണ്ടർ സെക്രട്ടറി നൽകിയ മറുപടിയിൽ പറയുന്നു. ചെക്കുകൾ വഴി ആകെ 1126 കോടിയിലേറെ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് ലഭിച്ചിരിക്കുന്നത്.