5000 രൂപ ലോട്ടറി അടിച്ചെന്ന് പറഞ്ഞു വിൽപ്പനക്കാരനെ സമീപിക്കും, വ്യാജ ലോട്ടറി നൽകി പണം തട്ടിപ്പ്, മുഖംമൂടി ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവിനെ പിടികൂടാനാകാതെ പോലീസ്

Spread the love

 

തൃശൂർ: ലോട്ടറി വിൽപ്പനക്കാരന് വ്യാജ ലോട്ടറി നൽകി പണം തട്ടിപ്പ്. പാവറട്ടിയിലെ ലോട്ടറി വിൽപ്പനക്കാരനായ വെൻമേനാട് സ്വദേശി ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

video
play-sharp-fill

 

ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയയാൾ 5,000 രൂ പയുടെ ടിക്കറ്റ് മാറാൻ സാധിക്കുമോയെന്ന് ചോദിച്ച് ശ്രീനിവാസനെ സമീപിക്കുകയായിരുന്നു. സാധാരണ പണം നൽകാറുള്ളതു പോലെ ടിക്കറ്റിൻ്റെ നമ്പർ പരിശോധിച്ച് പണം നൽകി.

 

പിന്നീട് ഈ ടിക്കറ്റ് ലോട്ടറി ഏജൻസിയിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസ്സിലായത്. വർഷങ്ങളായി പാവറട്ടി മേഖലയിൽ ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്നയാളാണ് ശ്രീനിവാസൻ. തുടർന്ന് പാവറട്ടി പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group