video
play-sharp-fill

സ്വാതന്ത്ര്യദിനത്തിൽ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ

സ്വാതന്ത്ര്യദിനത്തിൽ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ

Spread the love

തെലങ്കാന: സ്വാതന്ത്ര്യദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്‍റെ വിശിഷ്ടാതിഥിയായി ദുൽഖർ സൽമാൻ. താരം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രമാണ് ഹൈദരാബാദിലെ ജൂബിലി ഹിൽസ്. നിരവധി ദക്ഷിണേന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ ദുൽഖർ സൽമാനെ ക്ഷണിച്ചതിൽ മലയാളികൾക്കും അഭിമാനമുണ്ട്.

വെള്ള കുർത്തയും പാന്‍റും ധരിച്ച് തുറന്ന ജീപ്പിൽ സൺഗ്ലാസ് ധരിച്ച് സ്റ്റൈലിൽ നിൽക്കുന്ന ദുൽഖറിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group