video
play-sharp-fill
കറുപ്പിൽ കസറി സഞ്ജുവും ദുല്‍ഖറും; മുഖ്യമന്ത്രിയുടെ കണ്ണില്‍ പെടല്ലേയെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

കറുപ്പിൽ കസറി സഞ്ജുവും ദുല്‍ഖറും; മുഖ്യമന്ത്രിയുടെ കണ്ണില്‍ പെടല്ലേയെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

സ്വന്തം ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പിനെ വിലക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ കറുപ്പ് നിറം വീണ്ടും സംസാര വിഷയമാകുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ സമൂഹമധ്യമങ്ങളില്‍ കറുപ്പ് ധരിച്ച് എത്തുന്ന സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ക്ക് താഴെ ഉയരുന്നതും രസകരമായ കമൻ്റുകളാണ്. മുഖ്യമന്ത്രിയോട് എങ്ങനെയിത് ചെയ്യാന്‍ തോന്നിയെന്നാണ് കറുപ്പ് വേഷം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത ദുല്‍ഖര്‍ സല്‍മാനോട് ആരാധകര്‍ ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുത്ത വസ്ത്രത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ എന്താണ് കാരണമെന്നും ചിലര്‍ ദുല്‍ഖറിനോട് ചോദിച്ചു.

സമാനമായ ചോദ്യങ്ങളാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ചിത്രത്തിന് താഴെയും വന്നത്. എന്നാലും കറുപ്പ് ഇട്ട് പോസ്റ്റിട്ടത് ഇത്തിരി കടുപ്പമായി പോയില്ലേന്നായിരുന്നു ഒരു കമന്റ്.

ശൂ..ശൂ.. കറുപ്പ് കറുപ്പ്.. മാറ്റ്, മാറ്റ്.., കാണാന്‍ ചന്തമൊക്കെയുണ്ട് പക്ഷെ ഇതിട്ട് റോഡിലിറങ്ങിയാല്‍ പോലീസ് പൊക്കാതെ നോക്കിക്കോ എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകള്‍.