ഭൂട്ടാൻ വാഹനക്കടത്ത്; ദുല്‍ഖറിന്‍റെ വീടുകളില്‍ ഇഡി റെയ്ഡ്; മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന

Spread the love

കൊച്ചി: ഭൂട്ടാൻ കാർ കടത്തില്‍ സംസ്ഥാനത്ത് ഇഡിയുടെ പരിശോധന.

നടൻ ദുല്‍ഖർ സല്‍മാന്‍റെ കൊച്ചിയിലെ രണ്ട് വീടുകളിലുള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്.
ദുല്‍ഖറിന്‍റെ ചെന്നൈയിലെ വീട്ടിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വാഹന ഡീലർമാരുടെ വീടുകളിലും കൊച്ചി യൂണിറ്റ് പരിശോധന നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വകുപ്പാണ് പരിശോധന നടത്തുന്നത്. നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പൃഥ്വിരാജിന്‍റെ വീട്ടിലും ഇഡി റെയ്‌ഡ്‌ നടക്കുന്നുണ്ട്.