
തിരുവനന്തപുരം: ലോക ഇത്ര വലിയ വിജയം നേടിയതിനാൽ അടുത്ത സിനിമയായ കാന്തയ്ക്ക് ബ്രീത്തിങ്ങ് സ്പേസ് നൽകണമെന്നും അതിനാലാണ് റിലീസ് മാറ്റിയതെന്നും ദുൽഖർ സൽമാൻ.
‘ലോക’യുടെ ടീമിനൊപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്റ്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെൽവമണി സെൽവരാജാണ് കാന്തയുടെ സംവിധായകൻ. വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ഇത്.
സെപ്റ്റംബർ പകുതിയോടെ കാന്ത റിലീസ് നടത്താനാണിരുന്നത്. പക്ഷേ ‘ലോക’ ഇത്ര വലിയ വിജയം നേടുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. കാന്തയുടെ കഥ 2019-ലാണ് കേട്ടത്. ഒരു ടീം എന്ന നിലയിൽ ഇത്രയും കാലം ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തി. ഒരു സാധാരണ സിനിമയായി ഇത് ഒരിക്കലും തോന്നിയിരുന്നില്ല. ലോക എങ്ങനെയായിരുന്നോ, അതുപോലെ തന്നെ ഈ സിനിമയും ശ്രദ്ധിക്കപ്പെടും-ദുൽഖർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group