
ഓപ്പറേഷന്‍ നുംകൂറിൽ പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കസ്റ്റംസിന് അപേക്ഷ നല്‍കി.വാഹനം താത്കാലികമായി വിട്ട് കിട്ടണമെന്നാണ് ആവശ്യം. പ്രൊവിഷണല്‍ റിലീസിന് വേണ്ട അപേക്ഷയാണ് നല്‍കിയത്.
അഭിഭാഷകന്‍ വഴി നേരിട്ടാണ് അപേക്ഷ നല്‍കിയത്. രേഖകള്‍ പരിശോധിച്ച് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദുല്‍ഖറിന്റെ അപേക്ഷയില്‍ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാന് ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്.
ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group