
മുണ്ടക്കയം പൊലീസിന്റെ നിശ്ചയദാർഡ്യം യുവതിയുടെ ജീവൻ രക്ഷിച്ചു ; വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ പകർത്തിയതോടെ എതിർക്കുകയും പ്രണയ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്ത യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവതിയുടെ നിലവിളി കേട്ട നാട്ടുകാർ വിവരമറിയിച്ചതോടെ പാഞ്ഞെത്തിയ മുണ്ടക്കയം പൊലീസ് പ്രതിയുടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷപെടുത്തി; കോരൂത്തോട് സ്വദേശിയായ പ്രതി പോക്സോ കേസടക്കം നാല് പീഡനക്കേസുകളിൽ പ്രതി
സ്വന്തം ലേഖകൻ
മുണ്ടക്കയം : മുണ്ടക്കയം പൊലീസിന്റെ നിശ്ചയദാർഡ്യം മൂലം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിക്ക് ജീവൻ തിരിച്ചു കിട്ടി.
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തതോടെ പ്രണയബന്ധത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയ യുവതിയെ കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ മുണ്ടക്കയം സ്റ്റേഷനിൽ വിവരമറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ പാഞ്ഞെത്തിയ പൊലിസ് സംഘം പ്രതിയുടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷപെടുത്തി.
മാരകായുധങ്ങളുമായി പൊലീസിനെ നേരിട്ട പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. തലയ്ക്കടക്കം വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
ഡെന്നീസിനെതിരെ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഇത് കൂടാതെ മൂന്ന് പീഡനക്കേസിൽ കൂടി പ്രതിയാണ് ഇയാൾ.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എ.എസ്.ഐ മാരായ ജോഷി പി.കെ, ഉജ്ജ്വല ഭാസി, സി.പി.ഓ മാരായ ജോൺസൺ, വിനോയ്, ശരത് ചന്ദ്രൻ,മഹേഷ്, രഞ്ജിത്ത്, റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.