video
play-sharp-fill

ആകെ 7729 പക്ഷികളെ കൊന്നു: കോട്ടയം ജില്ലയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കളക്ടർ : നീണ്ടൂരിൽ പ്രതിരോധ നടപടികൾ പൂർത്തിയായി; പക്ഷിപ്പനി; കേന്ദ്ര സംഘം വ്യാഴാഴ്ച എത്തും

ആകെ 7729 പക്ഷികളെ കൊന്നു: കോട്ടയം ജില്ലയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കളക്ടർ : നീണ്ടൂരിൽ പ്രതിരോധ നടപടികൾ പൂർത്തിയായി; പക്ഷിപ്പനി; കേന്ദ്ര സംഘം വ്യാഴാഴ്ച എത്തും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ച കോട്ടയം ജില്ലയിൽ സന്ദർശനം നടത്തും.

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ. സിംഗ് എന്നിവർ ജില്ലാ കളക്ടർ എം. അഞ്ജനയുമായി കൂടിക്കാഴ്ച്ച നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾക്ക് പിന്തുണ നൽകുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയുമാണ് ഇവരുടെ ചുമതലകൾ.

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി നീണ്ടൂരിൽ താറാവുകളെയും മറ്റു വളർത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികൾ പൂർത്തിയായി. ആകെ 7597 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. താറാവുകളിൽ ഏറെയും പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലേതാണ്.

ജില്ലാ കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന രണ്ടാം ദിവസമായ ജനുവരി 6 ന് രാവിലെ ഏഴരയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിൽനിന്നും അറിയിച്ചതനുസരിച്ച് മേഖലയിലെ കർഷകർ താറാവുകളെയും കോഴികളെയും ദ്രുതകർമ്മ സേന നിർദേശിച്ച സ്ഥലങ്ങളിൽ എത്തിച്ചു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ഡോ. സജീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ചതിനുശേഷം മേഖലയിൽ പക്ഷികളെ വളർത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി. നീണ്ടൂർ മേഖലയിൽ പക്ഷിപ്പനി നിയന്ത്രണ വിധേമായതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിൻറെയും ആരോഗ്യ വകുപ്പിൻറെയും നേതൃത്വത്തിലുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരുമെന്നും കളക്ടർ വ്യക്തമാക്കി.