ദുബായ് നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുകൊണ്ട് സിനിമാ സിരിയൽ താരം സുമി ലോറൻസ്. വിശുദ്ധിയും പുണ്യവും നൽകുന്ന ക്രിസ്തുമസ് എന്ന് സുമി

Spread the love

കോട്ടയം: സിനിമയിലും സീരിയലിലും അഭിനയിച്ചു ശ്രദ്ധേയയായ നടി സുമി ലോറൻസ് ഇപ്പോൾ വിദേശത്താണുള്ളത്. അടുത്ത് തന്നെ പുതിയ സീരിയലിൽ

video
play-sharp-fill

അഭിനയിക്കാൻ നാട്ടിലെത്തുന്ന സുമി ഇപ്പോൾ ദുബായ് നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങൾ കണ്ടും കേട്ടും അനുഭവിക്കുകയാണ്.

കേരളത്തിലുള്ളവരും മറ്റ് ഇന്ത്യക്കാരും പുറം രാജ്യക്കാരും ഷോപ്പിംഗ് മാളുകളിലുണ്ട്.
എല്ലാവരുടെയും ക്രിസ്തുമസ് ആഘോഷം മാളുകളിൽ നടന്നു വരികയാണെന്നാണ് സുമി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേക്കും വൈനും ഡ്രസ്സും ബലൂണും നക്ഷത്രദീപങ്ങളും അലങ്കാരങ്ങളും ഒക്കെയായി 2025 ലെ ക്രിസ്തുമസ് ദിനങ്ങൾ പൊടി പൊടിക്കുന്നു.
24 ന് ഷാർജയിലെ പള്ളിയിൽ കുർബാന നടക്കും.

വിവിധ ഭാഷകളിൽ.
എല്ലാ രാജ്യക്കാരും ആഘോഷിക്കുന്നത് കാണുമ്പോൾ ഇവിടുത്തെ അറബികൾക്ക് പ്രത്യേകമായ ഒരു സന്തോഷം തന്നെയുണ്ട്. _ സുമി പറഞ്ഞു.
പളുങ്ക്, പരസ്പരം, തുടങ്ങിയ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുള്ള സുമി ലോറൻസ് കൊല്ലം സ്വദേശി യാണ്‌.