ദുബായിൽ മലയാളി യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി; യുവാവിനെ ദുബൈ എയർപോർട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു; കൊലപാതകത്തിലേക്കുള്ള കാരണം വ്യക്തമല്ല

Spread the love

ദുബൈ: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്.

video
play-sharp-fill

ദുബായിൽ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ദുബായിലെ കരാമയിൽ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം.

ആനിമോൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ ദുബൈ എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇൻകാസ് യൂത്തു വിംഗ് ഭാരവാഹികൾ ദുബായ് ഘടകം എന്നിവർ അറിയിച്ചു…….