തേർഡ് ഐ ബ്യൂറോ
ദുബായ്: കൊറോണയെ തുടർന്നു സ്‌റ്റോക്ക് മാർക്കറ്റിലുണ്ടായ നഷ്ടത്തിന്റെ തോത് താങ്ങാനാവാതെ മലയാളി വ്യവസായി മരിച്ചു. മലയാളി വ്യവസായി കെട്ടിടത്തിൽ നിന്നും വീണു മരിച്ചതായാണ് ഇവിടെ നിന്നും തേർഡ് ഐ ന്യൂസ് ലൈവ് പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ മരണത്തിന് കാരണം ഹൃദയാഘാതത്തെ തുടർന്നാണ് എന്നു ബന്ധുക്കൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
മലയാളി വ്യവസായ പ്രമുഖനായ മാനന്തവാടി അറക്കൽ പാലസിലെ ജോയി അറക്കലാണ്(50) മരിച്ചത്. കഴിഞ്ഞ ദിവസം ദുബായിയിലെ കെട്ടിടത്തിൽ നിന്നും ഇദ്ദേഹത്തെ വീണു മരിച്ച നിലയിൽ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. എന്നാൽ, ദുബായിൽ ഹൃദയാഘാതം മൂലം ഇദ്ദേഹം മരിച്ചതായാണ് ബന്ധുക്കൾ അറിയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയായ ജോയ് അറക്കൽ. അടുത്തിടെ കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറക്കൽ പാലസ് മാനന്തവാടി ടൗണിൽ ഇദ്ദേഹം നിർമ്മിച്ചിരുന്നു. ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഈ വീട്ടിൽ താമസം തുടങ്ങിയത്.
കുടുംബസമേതം ഇപ്പോൾ ദുബായിൽ ആയിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്.
വയനാട്ടിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്‌ലി. പിതാവ് ഉലഹന്നാൻ.
കൊറോണ ബാധയെ തുടർന്നു സ്‌റ്റോക്ക് മാർക്കറ്റ് അടക്കം തകർന്നതോടെ ഇദ്ദേഹം വലിയ പ്രതിസന്ധിയിലായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മരണം ഉണ്ടായിരിക്കുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല.