യൂറോപ്യൻ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടേണ്ട ; ദുബായിൽ സ്വപ്ന ജോലി സ്വന്തമാക്കാം : ഒരുങ്ങുന്നത് 185,000 ജോലി അവസരങ്ങള്‍ ; നേരിട്ടുള്ള നിയമനം
സ്വന്തം ലേഖകൻ
ദുബായില്‍ ഒരു ജോലി സ്വന്തമാക്കുകയെന്നത് പല മലയാളികളുടേയും സ്വപ്നമാണ്. ഡിഗ്രിയൊന്ന് കഴിഞ്ഞ് കിട്ടിയാല്‍ തന്നെ ജോലി തേടി പലരും പറക്കും ദുബായിലേക്ക്. ജോലി തേടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കുന്നവരും ഇപ്പോള്‍ കുറവല്ല. എന്നാല്‍ പല രാജ്യങ്ങളിലും ഇപ്പോള്‍ കടുത്ത തൊഴില്‍ പ്രതിസന്ധിയാണ് നേരിടുന്നത്.
ഈ സാഹചര്യത്തില്‍ യൂറോപ്യൻ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്നതിന് പകരം ദുബായില്‍ തന്നെ ശ്രദ്ധപതിപ്പിച്ചോയെന്നാണ് ഇപ്പോള്‍ അവിടുത്തെ തൊഴില്‍ വിപണിയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് വ്യോമയാന മേഖലയില്‍. 2030 നുള്ളില്‍ 185,000 ജോലി അവസരങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. എമിറേറ്റ്സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്സും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡിന് ശേഷം ദുബായ് വ്യോമയാന മേഖലയില്‍ അതിശക്തമായ വളർച്ചയാണ് ഉണ്ടായത്. കഴിഞ്ഞ നാല് വർഷത്തിനിടയില്‍ ദുബായിയുടെ വളർച്ചയിലെ പ്രധാന ചാലകങ്ങളില്‍ ഒന്ന് കൂടിയായിരുന്നു മേഖല. എമിറേറ്റ്സ്, ഫ്ലൈ ദുബായ് പോലുള്ള വിമാനക്കമ്ബനികള്‍ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടി കൂട്ടിച്ചേർത്തത്തോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
അല്‍ മക്തൂം ഇന്റർനാഷ്ണല്‍ എയർപോർട്ട് പൂർണശേഷിയില്‍ പ്രവർത്തനം തുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. ദുബായിയുടെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്കും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ണിക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
എയർപോർട്ടിന്റെ നിർമ്മാണ പദ്ധതി പൂർത്തിയാകുന്നതോടെ 2030-ല്‍ ദുബായിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് ഏകദേശം 6.1 ബില്യണ്‍ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 132,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
128 ബില്ല്യണ്‍ ദിർഹം ചെലവിലാണ് പുതിയ വിമാനത്താവളം പൂർത്തിയാക്കുന്നത്. ദുബായ് ഇന്റർനാഷ്ണല്‍ എയർപോർട്ടിനേക്കാള്‍ അഞ്ചിരട്ടി വലുപ്പത്തിലുള്ളതായിരിക്കും ഈ എയർപോർട്ട്. ആദ്യ ഘട്ടം 10 വർഷത്തിനുള്ളില്‍ പൂർത്തിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എമിറേറ്റ്സ് എയർലൈൻ, ദുബായ് എയർപോർട്ട്, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങള്‍ എന്നിവ 2030 ഓടെ 24,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. കഴിഞ്ഞ വർഷം അവസാനം വരെ 103,000 ആളുകളെ കമ്ബനികള്‍ നിയമിച്ചിട്ടുണ്ട്. 2030 ല്‍ ഇത് 127,000 പേരെ വരെയാകുമെന്നും കണക്കുകള്‍ പറയുന്നു. അതായത് 23 ശതമാനം വർധനവ്.എമിറേറ്റ്സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്സും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദുബായുടെ സമ്ബദ്വ്യവസ്ഥയില് വ്യോമയാന മേഖല ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ദുബായ് എയർപോർട്ടുകളും ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സും സമാഹരിച്ച വിവരങ്ങളിലും ഇക്കാര്യങ്ങള്‍ ഉണ്ട്