
അബുദാബി: ദുബായില്‍ ഒരു സർക്കാർ ജോലി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മികച്ച ശമ്ബളം, തൊഴില്‍ സുരക്ഷിതത്വം, ആനുകൂല്യങ്ങള്‍ എന്നിവയെല്ലാമാണ് സർക്കാർ ജോലിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
സർക്കാർ ജോലിയിലേക്ക് യു എ ഇ പൗരൻമാർക്കാണ് മുൻഗണന ലഭിക്കുക . എന്നുവെച്ച് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് അവസരം ഇല്ലെന്നല്ല, താരതമ്യേന കുറവായിരിക്കും. എന്നാല്‍ ചില തസ്തികകളില്‍ പ്രവാസികള്‍ക്കും അവസരം ഫണ്ട്. ഇന്ന് അത്തരത്തിലുള്ള ചില ഒഴിവുകളെ കുറിച്ചാണ് പറയുന്നത്. ശമ്ബളം, വിദ്യാഭ്യാസ യോഗ്യത എന്നിവ വിശദമായി അറിയാം
ഓഡിറ്റ് മാനേജർ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊർജ്ജ, വ്യവസായ മേഖലകളില്‍ ഓഡിറ്റ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഫിനാൻഷ്യല്‍ ഓഡിറ്റ് അതോറിറ്റിയാണ് ഓഡിറ്റ് മാനേജർമാരുട അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർക്ക് കുറഞ്ഞത് 7-10 വർഷത്തെ ഓഡിറ്റിങ് പ്രവൃത്തിപരിചയം ആവശ്യമാണ്. ബിസിനിസ്, ഫിനാൻസ്, അക്കൗണ്ടിങ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം. സിഐഎ അല്ലെങ്കില്‍ സിപിഎ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻതൂക്കം.
റെസിഡന്റ് കേസ് മാനേജർ
ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചില്‍ഡ്രൻ ആണ് റെസിഡന്റ് കേസ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത്. ആഭ്യന്തര ക്ലയന്റ് കേസുകള്‍, പോളിസി ഇംപ്ലിമെന്റേഷൻ, ഹൗസിങ് കോർഡിനേഷൻ, കോള്‍ സെന്റർ, വൊക്കേഷണല്‍ ആക്ടിവിറ്റികള്‍ എന്നിവയാണ് കൈകാര്യം ചെയ്യേണ്ടത്. സോഷ്യല്‍ സർവ്വീസില്‍ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,0001-20,000 വരെയാണ് ശമ്ബളം ലഭിക്കുക.
എയർ ട്രാഫിക് കണ്ട്രോളർ- ടവർ (ഡിഎക്സ്ബി)
ദുബായ് എയർ നാവിഗേഷൻ സർവ്വീസിന് കീഴിലാണ് ഒഴിവുകള്‍. 3 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. അപേക്ഷകർക്ക് സാധുവായ ATC ലൈസൻസ്, ICAO ഇംഗ്ലീഷ് ലെവല്‍ 4 സർട്ടിഫിക്കേഷൻ, മെഡിക്കല്‍ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
ഹെഡ് ഓഫ് ഇൻഫ്രാസ്ട്രക്ചർ ഓപറേഷൻസ്
ദുബായ് ഹെല്‍ത്ത് ആണ് അപേക്ഷ ക്ഷണിച്ചത്. ഐടി ഇൻഫ്രാസ്ട്രക്ചറില്‍ 10 വർഷത്തേയും ലീഡർഷിപ്പ് റോളില്‍ 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. ഉദ്യോഗാർത്ഥികള്‍ക്ക് ഐടിഐഎല്‍, സിസിഎൻപി, മൈക്രോസോഫ്റ്റ് അസൂർ, അല്ലെങ്കില്‍ എഡബ്ല്യുഎസ് പോലുള്ള സർട്ടിഫിക്കേഷനുകള്‍ വേണം. കൂടാതെ ഐടിയിലോ അനുബന്ധ മേഖലയിലോ (മാസ്റ്റേഴ്സ് മുൻഗണന) ബിരുദം ഉണ്ടായിരിക്കണം.
കോർപറേറ്റ് എക്സെലൻസ് സെപ്ഷ്യലിസ്റ്റ്
ദുബായ് എയർ നാവിഗേഷന്‍ കീഴിലാണ് ഒഴിവ്. ബിസിനസ് അല്ലെങ്കില്‍ ഇൻഡസ്ട്രിയില്‍ എഞ്ചിനിയറിങ്ങില്‍ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ബിസിനസ് അല്ലെങ്കില്‍ ക്വാളിറ്റി മാനേജ്മെന്റിലോ മാസ്റ്റേഴ്സ് അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ പിഎച്ച്ഡിയോടൊപ്പം 3 വർഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,001-40,000 വരെ ശമ്ബളം ലഭിക്കും.
സീനിയർ എഡിറ്റർ
ദുബായ് സർക്കാർ മീഡിയ ഓഫീസില്‍ സീനിയർ എഡിറ്റർ തസ്തികയില്‍ ആണ് ഒഴിവ്. ജേണലിസത്തിലോ കമ്മ്യൂണിക്കേഷനിലോ ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം-20,001-30,000 ദിർഹം
ചൈല്‍ഡ് കെയർ സൂപ്പർവൈസർ
സെക്കന്ററി വിദ്യാഭ്യാസമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുട്ടികളെ പരിചരിച്ചുള്ള പ്രവൃത്തിപരിചയവും വേണം. അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം അത്യാവശ്യമാണ്-മാസശമ്പളം 10,000 ദിർഹത്തില്‍ താഴെ.
സ്ട്രാറ്റജി ആന്റ് പെർഫോമൻസ് മാനേജർ
ബിസിനസ് , അഡ്മിനിസ്ട്രേഷൻ ഡിഗ്രി ഡിഗ്രി അല്ലെങ്കില്‍ എഞ്ചിനിയറിങ് ബിരുദത്തോടൊപ്പം 12 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും ഇതില്‍ സ്ട്രാറ്റജി, പെർഫോമൻസ് മാനേജ്മെന്റില്‍ 7 വർഷത്തെ പ്രവൃത്തിപരിചയം വേണം.
ഓഫീസർ
ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബാച്ചിലേഴ്സ് ബിരുദവും 2 വർഷം വരെ പ്രവൃത്തിപരിചയവും
ആർക്കിയോളജി സ്പെഷ്യലിസ്റ്റ്
ആർക്കിയോളജി, ചരിത്രം, അല്ലെങ്കില്‍ തത്തുല്യമായ വിഷയത്തില്‍ ബിരുദം. കൂടാതെ 7 വർഷത്തെ പ്രവൃത്തിപരിചയം
ദുബായ് കരിയേഴ്സിലൂടെ അപേക്ഷിക്കാം