
ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായി കിരീടവകാശി; 27 കൂട്ടം കറികളടങ്ങിയ വിഭവ സമൃദ്ധമായ സദ്യ; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഷെയ്ഖ് ഹംദാൻ മക്തൂം; സദ്യയില്‍ ഉപ്പ് തൊട്ട് വാഴപ്പഴം വരെ മലയാളികള്‍ക്ക് ഇഷ്ടമുള്ള എല്ലാ കറി വട്ടങ്ങളും; ഷെയ്ഖ് ഹംദാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം കാണാം
സ്വന്തം ലേഖകൻ
ദുബായ്: ഓണം കേരളത്തിന്റെ ദേശീയോത്സവമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പോലെ ഓണം ആഗോളതലത്തില്‍ കൊണ്ടാടുന്ന ഉത്സവമായി മാറി കഴിഞ്ഞതിന്റെ വാര്‍ത്തകളാണ് നാം ഈ നാളുകളില്‍ കണ്ടത്. ആ സന്തോഷത്തില്‍ പങ്കുച്ചേരാൻ ഒരാള്‍ കുടി എത്തിരിക്കുകയാണ്.
ഓണസദ്യയുടെ ചിത്രം പങ്കുവെച്ചാണ് ദുബായി കിരീടവകാശി ഷെയ്ഖ് ഹംദാൻ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഉപ്പ് തൊട്ട് വാഴപ്പഴം വരെ മലയാളികള്‍ക്ക് ഇഷ്ടമുള്ള എല്ലാ കറി വട്ടങ്ങളും ഷെയ്ഖ്് ഹംദാനിന്റെ സദ്യയില്‍ നമുക്ക് കാണാൻ സാധിക്കും. ഇൻസ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആല്‍ മക്തൂം.