
ദുബായ്: അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷത്തെ ഏറ്റവും വലിയ തിരക്കിന് ഒരുങ്ങുകയാണ്. ഡിസംബർ 20 ശനിയാഴ്ച 3,03,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 27 മുതൽ ഡിസംബർ 31 വരെ നീളുന്ന ഈ യാത്രാ തിരക്കിൽ മൊത്തം 10 ദശലക്ഷത്തിലധികം യാത്രക്കാർ എത്താൻ സാധ്യതയുണ്ട് എന്നാണ് അധികൃതർ നൽകുന്ന വിവരം.
യുകെ, ഇന്ത്യ, ഈജിപ്ത്, യൂറോപ്പ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയ റൂട്ടുകളിലാണ് നിലവിൽ കൂടുതൽ ഡിമാൻഡ്. ഈ തിരക്കുള്ള സമയത്ത് പണം ലാഭിക്കാനും അതുപോലെ യാത്ര എളുപ്പമാക്കാനും യാത്രക്കാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തിരക്ക് ആയതിനാൽ ചെറിയ തെറ്റുകൾ പോലും വലിയ പ്രശ്നത്തിലേക്ക് നയിച്ചേക്കാം.
ആദ്യം ശ്രദ്ധിക്കേണ്ടത് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന കാര്യത്തിലാണ്. കാരണം അവധി കൂടിയായതിനാൽ നിരവധി ആളുകൾ യുഎഇയിലേക്ക് വരാനും നാട്ടിലേക്ക് പോകാനുമുള്ള തിരക്കിലായിരിക്കും. അതിനാൽ ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ല വഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരണം തിരക്ക് കൂടുമ്പോൾ ടിക്കറ്റ് വില ഉയരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ യാത്രയുടെ തീയതിയിലും സമയത്തിലും മാറ്റങ്ങൾ വരുത്താൻ കഴിയുന്നവർക്ക് ഏറ്റവും തിരക്കേറിയ ദിവസങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം മുൻപോ ശേഷമോ യാത്ര ചെയ്യുകയോ, രാത്രിയിലോ അതിരാവിലെയോ ഉള്ള ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുകയോ ചെയുന്നത് വഴി കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് ലഭിക്കും.
നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് പകരം മറ്റു ഹബ്ബുകൾ വഴി പോകാൻ ശ്രമിക്കുകയോ അടുത്തുള്ള മറ്റ് വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതും യാത്ര ചെലവ് ഗണ്യമായി കുറയ്ക്കുന്നു. അതേസമയം വിദേശികൾ ആണെങ്കിൽ താമസ സൗകര്യങ്ങളുടെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.



