ഡ്രൈഡേയിൽ മദ്യ കച്ചവടം ; ടെറസില്‍ രഹസ്യ അറ നിർമ്മിച്ച്‌ സൂക്ഷിച്ചിരുന്ന 50ലിറ്റർ വിവിധ ബ്രാന്റുകളിലുള്ള മദ്യം; വീട് കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ പഴയിടം സ്വദേശിയെ പിടികൂടി പൊൻകുന്നം എക്‌സൈസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പൊൻകുന്നം : ഡ്രൈഡേയില്‍ കച്ചവടം നടത്താൻ വൻതോതില്‍ വിദേശമദ്യം സൂക്ഷിച്ച പഴയിടം കാരുവേലില്‍ ഷൈജു ഡോമിനികിനെ പൊൻകുന്നം എക്‌സൈസ് പിടികൂടി.

മുൻ അബ്കാരി കേസിലെ പ്രതിയായ ഷൈജു താമസിക്കുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു വില്പന. ടെറസില്‍ രഹസ്യ അറ നിർമ്മിച്ച്‌ സൂക്ഷിച്ചിരുന്ന 50ലിറ്റർ വിവിധ ബ്രാന്റുകളിലുള്ള മദ്യം, നിരോധിത പുകയില ഉത്പന്നം എന്നിവയാണ് കണ്ടെടുത്തത്. മദ്യം വിറ്റ വകയില്‍ ഇയാളില്‍ നിന്നും 2700 രൂപയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് സി.ഐ എം.നിജുമോൻ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ ലക്ഷ്മി പാർവതി, സിവില്‍ എക്‌സൈസ് ഓഫീസർ അഖില്‍ എസ്.ശേഖർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ആർ.രതീഷ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.പി.സുനില്‍, റെജി കൃഷ്ണൻ, പി.എ.നജീബ് എന്നിവർ റെയ്ഡിന് നേതൃത്വം നല്‍കി.