ഡ്രൈ ഡേക്ക് വിൽപ്പനക്കായി വീട്ടില്‍ സൂക്ഷിച്ചത് 206 കുപ്പി മദ്യം; പിടിച്ചെടുത്ത് എക്‌സൈസ്

Spread the love

കൊല്ലം: ഡ്രൈ ഡേ തീയതികളില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി. കൊല്ലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തിന്റെ നേതൃത്വത്തില്‍ നീരാവില്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 206 കുപ്പി(103 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്.

വില്പനയ്ക്കായി മദ്യം വീട്ടില്‍ സൂക്ഷിച്ച നീരാവില്‍ അക്ഷരമുറ്റം റസിഡന്‍സ് നഗറിലെ വില്‍സണ്‍(ജോണ്‍പോള്‍-44) എന്നയാളെ എക്‌സൈസ് അറസ്റ്റ്‌ ചെയ്തു.

പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.ആര്‍. ഷെറിന്‍ രാജ്, ആര്‍ സതീഷ് ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് സിദ്ദു, ടി. ശ്യാംകുമാര്‍, വി അജീഷ് ബാബു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുനിത എല്‍, എക്‌സൈസ് ഡ്രൈവര്‍ ശിവപ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 226 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തിരുന്നു.

അതില്‍ 123 ലിറ്റര്‍ കേരളത്തില്‍ വില്‍പ്പന അവകാശമില്ലാത്ത അന്യസംസ്ഥാന മദ്യമാണ്. ഇത് കടത്തിയതിന് തേവള്ളി കോട്ടയ്ക്കകം വാര്‍ഡില്‍ ജോസഫ് എന്നയാളെ റിമാന്‍ഡ് ചെയ്തിരുന്നു.