video
play-sharp-fill
ഡ്രൈ ഡേയിൽ സമാന്തര ബാർ ; 38 കുപ്പി വിദേശ മദ്യവുമായി ഒരാൾ എക്‌സൈസ് പിടിയിൽ

ഡ്രൈ ഡേയിൽ സമാന്തര ബാർ ; 38 കുപ്പി വിദേശ മദ്യവുമായി ഒരാൾ എക്‌സൈസ് പിടിയിൽ

 

സ്വന്തം ലേഖിക

കോട്ടയം : ഡ്രൈ ഡേയിൽ അമിത വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി മദ്യം ശേഖരിച്ച് വില്പന നടത്തിയ വന്നിരുന്ന പാലാ പൂവരണി വല്ല്യാത്തു വീട്ടിൽ കുട്ടപ്പന്റെ മകൻ മോഹന(60)നെ പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ബി. ബിനുവും സംഘവും അറസ്റ്റ് ചെയ്തു.

അര ലിറ്ററിന്റെ 38 കുപ്പികളിൽ ആയി 19 ലിറ്റർ വിദേശമദ്യം ആണ് പിടികൂടിയത്. പമ്പ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്ന മോഹനൻ കൊഴുവനാൽ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള ‘ജലനിധി’ പദ്ധതിയുടെ പമ്പ്് ഹൗസിനുള്ളിൽ ആയിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലനിധി പദ്ധതിയുടെ ഭാരവാഹികൾ അറിയാതെ വിദഗ്ധമായി ആയിരുന്നു മദ്യം സൂക്ഷിച്ചിരുന്നതും വിൽപ്പന നടത്തി വന്നിരുന്നത്.

ഡ്രൈ ഡേയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ പാലായിൽ നിന്ന് മൂന്നു ലിറ്റർ വീതം പലതവണയായി മദ്യം ശേഖരിച്ചിരിക്കുകയായിരുന്നു.

സാമ്പത്തികമായി അത്ര മോശം ചുറ്റുപാടിലല്ല മോഹനന്റെ ജീവിതം.അതുകൊണ്ട്തന്നെ പ്രതിയേക്കുറിച്ച് നാട്ടുകാർക്കോ ജലനിധി ഭാരവാഹികൾക്കോ യാതൊരുവിധ സംശയവും ഇല്ലായിരുന്നു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഡ്രൈഡേ യോടനുബന്ധിച്ച് രാത്രികാല വാഹന പരിശോധനയ്ക്കിടെ പൂവരണി ഭാഗത്ത് വെച്ച് ഒരു കുപ്പി വിദേശ മദ്യവുമായി ഒരാളെ പിടികൂടി.അയാളിൽ നിന്ന് മദ്യത്തിൻറെ ഉറവിടം സംബന്ധിച്ച് ചോദ്യം ചെയ്യലിൽ നിന്നാണ് ഡ്രൈഡേ മദ്യ വിൽപന നടത്തുന്ന മോഹനനെ പറ്റി സൂചന ലഭിച്ചത്.

മോഹനനെക്കുറിച്ച് മനസ്സിലാക്കിയശേഷം ദിവസങ്ങളായി നിരീക്ഷിച്ചതിൽ നിന്നാണ് ഇയാൾ ഡ്രൈ ഡേയ്ക്കു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ നിരവധി തവണ പാലായിൽ വന്നു പോകുന്നതായി കണ്ടെത്തി. തുടർന്ന് മദ്യം ശേഖരിച്ച് വയ്ക്കുന്ന സ്ഥലത്തെ പറ്റി കൃത്യമായി മനസ്സിലാക്കിയതിന് ശേഷമായിരുന്നു അറസ്റ്റ്.

പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രിവന്റീവ് ഓഫീസർ കെ.വി. അനീഷ് കുമാർ, സിവിൽ എ
ക്‌സൈസ് ഓഫീസർമാരായ നന്ദു .എം. എൻ . എബി ചെറിയാൻ, അമൽ ഷാ മാഹിൻ കുട്ടി, മിഥുൻ മാത്യു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനീത. വി .നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.