
കോട്ടയം: താളിക്കാനും കറിക്ക് അരയ്ക്കാനും മിക്കവാറും പേരും വീട്ടില്‍ ഉണക്കമുളക് സൂക്ഷിക്കാറുണ്ട്.
എന്നാല്‍ മിക്കവരും നേരിടുന്ന പ്രശ്നം ഉണക്കമുളകില്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കുന്നു എന്നുള്ളതാണ്.
വെയിലത്തിട്ട് ഉണക്കിയെടുത്താലും ഇവയില്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കാറുണ്ട്. ഇതിന് മികച്ച പരിഹാരമുണ്ടെന്ന് എത്രപ്പേർക്കറിയാം?
ഉണക്കമുളക് വെയിലത്തുവച്ച് ഉണക്കിയതിനുശേഷം വായു കടക്കാത്ത കണ്ടെയ്‌നറുകളിലിട്ട് ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ എത്രനാള്‍ വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. ഈർപ്പം ഏല്‍ക്കുമ്പോഴാണ് മുളകില്‍ പെട്ടെന്ന് പൂപ്പല്‍ ഉണ്ടാകുന്നത്. ഫ്രീസറിലും സൂക്ഷിക്കാവുന്നതാണ്.
സ്റ്റൗവിനോ അടുപ്പിനോ സമീപവും മുളക് സൂക്ഷിക്കാൻ പാടില്ല.
ഉണക്കമുളക് നന്നായി പൊതിഞ്ഞതിനുശേഷം ഗ്ളാസ് കുപ്പിയിലിട്ട് ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം. ഒരുവർഷത്തോളം ഇത് കേടുകൂടാതെ ഇരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group