ഡോ. വന്ദനാദാസ് കൊലക്കേസ്; ‘പ്രതിക്ക് വധശിക്ഷ നല്‍കണം, നിയമ പോരാട്ടം തുടരും’, കോടതി മുറ്റത്ത് നിറകണ്ണുകളോടെ വന്ദനയുടെ അമ്മ

Spread the love

തിരുവനന്തപുരം: ഡോ. വന്ദനദാസ് വധക്കേസില്‍ പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷൻ.

video
play-sharp-fill

വന്ദന ദാസ് കൊലപാതകത്തില്‍ 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി വിധിച്ചതെന്നും പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദന ദാസിന്‍റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് നിറക്കണ്ണുകളോടെയാണ് പ്രതികരിച്ചത്. നിയമ പോരാട്ടം തുടരുമെന്ന് വന്ദനദാസിന്‍റെ അച്ഛൻ മോഹൻദാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനത്തില്‍ മിടുക്കിയായിരുന്ന വന്ദനക്ക് ഡോക്ടറാവുകയായിരുന്നു ആഗ്രഹം. പാവപ്പെട്ടവർക്ക് ആതുരസേവനം ചെയ്യണമെന്ന് ആഗ്രഹിച്ച 24 കാരിയാണ് നിഷ്ധുരമായി കൊലചെയ്തത് എന്നാണ് പ്രോസിക്യൂഷൻ കോടകിയില്‍ വാദിച്ചത്.

ആശുപത്രിക്കുള്ളില്‍ വച്ച്‌ നടന്ന സംഭവമാണ്. പൊലീസുകാർ കൊണ്ടുവന്ന പ്രതിയ്ക്ക് ചികിത്സ നല്‍കികൊണ്ടിരിക്കെയാണ് വന്ദനെ ഏതൊരു പ്രകോപനവമില്ലാതെ സന്ദീപ് 23 പ്രാവശ്യം കുത്തിയത്.

ശ്വാസകോശത്തലടക്കം ആഴത്തില്‍ കുത്തേറ്റു. തടയാനെത്തിവരെ പിന്തുടർന്ന് ആക്രമിച്ചു. ഒരു ഹോം ഗാർ‍ഡ് തലനാരിക്കാണ് രക്ഷപ്പെട്ടത്. അതിനാല്‍ ഇത് അപൂർവ്വങ്ങളില്‍ അപൂവ്വമായ കേസാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ല, അധ്യാപകനായ പ്രതി കുട്ടികള്‍ക്കുവേണ്ടി ജീവിക്കേണ്ടയാളാണ്. തൊഴിലടത്തെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതൃകപരമായ വിധിയുണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.

എന്നാല്‍, അപൂർവ്വങ്ങളില്‍ അപൂവ്വമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായി എത്തി കരുതികൂട്ട ആക്രമിച്ചതല്ല. പ്രതിയുടെ തകർന്ന മാനസിക നിലയില്‍ സംഭവിച്ചതാണ്. ജയിലുള്ളില്‍ വെച്ച്‌ പ്രതി സൈകാട്രി പുസ്തകങ്ങള്‍ വായിച്ചത് മെഡിക്കല്‍ ബോ‍ഡിന് മുന്നില്‍ മാനസികാരോഗമുണ്ടെന്ന് വരുത്തി തീർക്കാനല്ല. തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഒരു അധ്യാപകൻ കൂടിയായ സന്ദീപ് പുസ്കങ്ങള്‍ വായിച്ചുവെന്നുമാത്രമാണ് പ്രതിഭാഗം വാദിച്ചത്.

ആശുപത്രിയില്‍ സംഭവിച്ചതെന്തന്ന് തനിക്കറിയില്ലെന്നും പ്രായാച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്‍റെ അമ്മയും വാദം കേള്‍ക്കാനെത്തിയിരുന്നു. കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച വന്ദനയുടെ അമ്മ പൊട്ടികരഞ്ഞു.