video
play-sharp-fill

ലഹരി മൂത്ത് പൂസായി; നടന്നത് ഗുരുതര അച്ചടക്ക ലംഘനം; കര്‍ശന നടപടിയുമായി കോളേജ് അധികൃതര്‍;  അഞ്ച് വിദ്യാര്‍ത്ഥിനികൾക്ക് സസ്പെൻഷൻ

ലഹരി മൂത്ത് പൂസായി; നടന്നത് ഗുരുതര അച്ചടക്ക ലംഘനം; കര്‍ശന നടപടിയുമായി കോളേജ് അധികൃതര്‍; അഞ്ച് വിദ്യാര്‍ത്ഥിനികൾക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖിക

പുല്‍പ്പള്ളി: ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുല്‍പള്ളി പഴശ്ശി രാജ കോളേജിലെ അഞ്ചു വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്നും, കൂടാതെ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സസ്‌പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പല്‍ അറിയിച്ചു.

കോളേജിന് അപകിര്‍ത്തികരമായ രീതിയില്‍ വിദ്യാര്‍ത്ഥി കളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സല്‍പ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു കോളേജ് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്പെന്ഷനിലയ വിദ്യാര്‍ത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടികള്‍ പഴശ്ശി രാജ കോളേജില്‍ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരോ അല്ലെന്നു പ്രിൻസിപ്പല്‍ അറിയിച്ചു.

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്കായി പോലീസ്, എക്സ് സൈസ് വിഭാഗങ്ങള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്നു കോളേജ് അധികൃതര്‍ അറിയിച്ചു.