മദ്യലഹരിയില്‍ അഞ്ചുവയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; കുട്ടിയുടെ വലതു കൈ അടിച്ചൊടിച്ചു; ചോദ്യം ചെയ്ത അമ്മയ്ക്കും മര്‍ദ്ദനം; പ്രതി അറസ്റ്റില്‍

മദ്യലഹരിയില്‍ അഞ്ചുവയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം; കുട്ടിയുടെ വലതു കൈ അടിച്ചൊടിച്ചു; ചോദ്യം ചെയ്ത അമ്മയ്ക്കും മര്‍ദ്ദനം; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: അഞ്ചുവയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം.

ആര്യങ്കോട് മൈലച്ചലിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടിക്കഷണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ വലതു കയ്യെല്ലാണ് ഒടിഞ്ഞത്. കുട്ടിക്കു ദേഹമാസകലം അടിയേറ്റിട്ടുണ്ട്. കൂടാതെ അമ്മയ്ക്കും മര്‍ദ്ദനമേറ്റു.

സംഭവത്തില്‍ രണ്ടാനച്ഛൻ സുബി(29)നെ ആര്യങ്കോടു പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മകനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയാണ് സുബിൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഇളയ കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കില്‍ ഇംഗ്ലിഷ് അക്ഷരം എഴുതാൻ നിര്‍ദേശിച്ചു. തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു മര്‍ദ്ദനം തുടങ്ങിയത്.

ഈ സമയം കുട്ടിയുടെ അമ്മ കുളിക്കുകയായിരുന്നു. കുളികഴിഞ്ഞു വന്നപ്പോള്‍ മര്‍ദ്ദനമേറ്റ് തളര്‍ന്നു കതകില്‍ ചാരി കരയുന്ന കുട്ടിയെയാണു കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോള്‍ യുവതിയെയും മര്‍ദിച്ചു.

ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണു യുവതി, സ്കൂള്‍ ബസ് ഡ്രൈവറായ സിബിനെ മൂന്നര മാസം മുൻപു വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിക്ക് ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിക്കാണു മര്‍ദനമേറ്റത്.