
തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.
വിളപ്പിൽശാല എസ് എച്ച് ഒ നിജാം ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടുകൂടിയാണ് ഇദ്ദേഹം ഓടിച്ച കാർ ആദ്യം അപകടത്തിൽപ്പെടുന്നത്, സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കാൻ എത്തിയ വനിതാ മോർച്ച പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു, തുടർന്ന് പണം കൊടുത്തു ഒതുക്കി തീർത്തു.
പിന്നീട് പിഎംജിയിൽ എത്തിയപ്പോൾ മറ്റൊരു വാഹനത്തിലും ഇടിച്ചു. തുടർന്ന് നാട്ടുകാർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി എസ് എച്ച് ഒയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group